ടി.ബി. ലാൽ Published: May 05, 2026 03:02 AM IST 1 minute Read Link Copied കോൺഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം എത്തുന്ന വി.ഡി. സതീശൻ. ചിത്രം: മനോരമ Mail This Article × Follow Us തിരുവനന്തപുരം∙ നീണ്ട പടയോട്ടത്തിനു ശേഷം ഫലം കാത്തിരിക്കുന്ന ‘വാർ റൂമി’ന്റെ പ്രതീതിയിലായിരുന്നു ഇന്നലെ രാവിലെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ്. അകത്ത് ഡൈനിങ് മുറിയിലെ ടെലിവിഷനു മുന്നിൽ ഇരിക്കുമ്പോൾ അദ്ദേഹം സ്റ്റാഫിനോടു പറഞ്ഞു: 102 ഉറപ്പാണ്! ആ എണ്ണം തെറ്റിയില്ലെന്നു മണിക്കൂറുകൾക്കകം തിരഞ്ഞെടുപ്പുഫലം തെളിയിച്ചു. What you should read next ഓരോ തവണയും യുഡിഎഫ് ലീഡ് ഉയർത്തുമ്പോൾ അദ്ദേഹം അത് കുറിച്ചു വച്ചു. പറവൂരിൽ ഇടയ്ക്കൊന്ന് പിന്നാക്കം പോയെങ്കിലും വ്യക്തമായ ഭൂരിപക്ഷത്തിലേക്ക് എത്തുമെന്ന ആത്മവിശ്വാസം മുഖത്ത് പ്രതിഫലിച്ചു. വോട്ടെണ്ണൽ തുടങ്ങുന്നതിനു മുൻപു തന്നെ കന്റോൺമെന്റ് ഹൗസിനു പുറത്ത് പ്രവർത്തകരെക്കൊണ്ടു നിറഞ്ഞിരുന്നു. യുഡിഎഫ് 100 സീറ്റുകൾ പിന്നിടുമെന്ന സൂചനകൾ വന്നതോടെ മുദ്രാവാക്യം വിളികളാൽ കന്റോൺമെന്റ് പരിസരം മുഖരിതമായി. അനുമോദനവുമായി എത്തിയ ശാസ്ത്രവേദി സംസ്ഥാന ചെയർമാൻ ഡോ.അച്യുത് ശങ്കർ എസ്.നായർ സമ്മാനിച്ചത് ഡോ. പോൾ ഗോൾഡ്സ്മിത്തിന്റെ ‘ദ് റിവോൾവിങ് ബ്രെയിൻ’ എന്ന പുസ്തകം. കൗതുകത്തോടെ അതു മറിച്ചു നോക്കുന്നതിനിടയിൽ മുറിയിലേക്ക് പ്രവർത്തകരുടെ വലിയ പ്രവാഹം. 10.45ന് കെപിസിസി ഓഫിസിലേക്ക് പുറപ്പെടാനായി ഇറങ്ങുമ്പോൾ പ്രവർത്തകരുടെ സ്നേഹ പ്രകടനങ്ങൾക്കു നടുവിലൂടെ ഏറെ പണിപ്പെട്ടാണ് സതീശൻ കാറിലേക്കു കയറിയത്. English Summary: Kerala assembly elections 2026: After a long campaign, the official residence of Opposition Leader V.D. Satheesan, Cantonment House, was in a 'war room' like atmosphere waiting for the results yesterday morning. While sitting in front of the television in the dining room inside, he told his staff: "102 is guaranteed!" The election results proved within hours that the number was not mistaken. ×

നീണ്ട പടയോട്ടം; വാർ റൂമിൽ കണക്ക് തെറ്റാതെ സതീശൻ
M
Manorama OnlineSource Link
about 3 hours ago