BoolokamBoolokam
പാഞ്ഞെത്തി ഒന്നിലധികം ചെറു ബോട്ടുകൾ; ഹോർമുസ് കടലിടുക്കിന് സമീപം കപ്പലിനുനേരെ ആക്രമണം

പാഞ്ഞെത്തി ഒന്നിലധികം ചെറു ബോട്ടുകൾ; ഹോർമുസ് കടലിടുക്കിന് സമീപം കപ്പലിനുനേരെ ആക്രമണം

ഓൺലൈൻ ഡെസ്ക് Published: May 03, 2026 10:18 PM IST 1 minute Read Link Copied ഹോർമുസ് കടലിടുക്ക്. (File Photo: Reuters) Mail This Article × Follow Us ദുബായ്∙ ഹോർമുസ് കടലിടുക്കിന് സമീപം ഒരു ചരക്ക് കപ്പലിനെ ഒന്നിലധികം ചെറിയ ബോട്ടുകൾ ആക്രമിച്ചതായി ബ്രിട്ടിഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് സെന്റർ. പശ്ചിമേഷ്യയിലെ സംഘർഷം ആരംഭിച്ചതിനുശേഷം ഈ മേഖലയിൽ നടക്കുന്ന ഇരുപത്തിനാലാമത്തെ ആക്രമണമാണിത്. ഇറാനിലെ സിരിക്കിന് സമീപം നടന്ന ആക്രമണത്തിൽ കപ്പലിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ മേഖലയിലൂടെ കടന്നുപോകുന്ന കപ്പലുകൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലിടുക്കിന്റെ നിയന്ത്രണം തങ്ങൾക്കാണെന്നും അമേരിക്കയുമായോ ഇസ്രയേലുമായോ ബന്ധമില്ലാത്ത കപ്പലുകൾക്ക് ടോൾ നൽകി കടന്നുപോകാമെന്നുമാണ് ഇറാൻ അധികൃതരുടെ നിലപാട്. ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. What you should read next മൂന്ന് ആഴ്ച നീണ്ടുനിൽക്കുന്ന വെടിനിർത്തൽ നിലവിൽ തുടരുന്നുണ്ടെങ്കിലും, ആവശ്യമെങ്കിൽ ഇനിയും ആക്രമണങ്ങൾ നടത്താൻ സാധ്യതയുണ്ടെന്ന് ശനിയാഴ്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇറാൻ ആവശ്യപ്പെടുന്ന ടോൾ നൽകി സുരക്ഷിതമായി കടന്നുപോകുന്നത് ഉപരോധ ലംഘനമായി കണക്കാക്കുമെന്നും കപ്പൽ കമ്പനികൾ ഇതിന് തയ്യാറായാൽ നടപടി നേരിടേണ്ടി വരുമെന്നും അമേരിക്ക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ആക്രമിച്ചതിനു പിന്നാലെ കടലിടുക്കിന് മേൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ആഗോള വിപണിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. English Summary: Hormuz Strait incident involves a cargo ship attacked by small boats near the Strait of Hormuz, marking the 24th attack in the region since the West Asia conflict began. All crew members are reported safe, but ships are warned to exercise caution and the geopolitical implications of Iran's control and potential tolls are significant. ×

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

പാഞ്ഞെത്തി ഒന്നിലധികം ചെറു ബോട്ടുകൾ; ഹോർമുസ് കടലിടുക്കിന് സ… | Boolokam