Election Results പിണറായി പ്രതിപക്ഷ നേതാവാകുമോ? ഇല്ലെങ്കിൽ പകരക്കാരൻ ആര്; ചർച്ചകളിൽ ഈ പേരുകൾ ഓൺലൈൻ പ്രതിനിധി Published: May 04, 2026 09:32 PM IST Updated: May 04, 2026 09:38 PM IST 1 minute Read Link Copied പിണറായി വിജയൻ (ചിത്രം: മനോരമ) Mail This Article × Follow Us തിരുവനന്തപുരം∙ എൽഡിഎഫിനെ സഭയിൽ പിണറായി നയിക്കുമോ ? പകരക്കാരൻ ആര്. പാർട്ടിയിൽ ചർച്ച പ്രതിപക്ഷ നേതാവിലേക്ക്. നൂറിലേറെ സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലേക്ക് എത്തുമ്പോള്‍ വമ്പന്‍ പരാജയം നേരിട്ട എല്‍ഡിഎഫിനെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ നിയമസഭയില്‍ ആരു നയിക്കും എന്നതു സംബന്ധിച്ച ചര്‍ച്ചയാണു സജീവമാകുന്നത്. സിപിഎമ്മിനു നേരിടേണ്ടിവന്ന തോല്‍വിയുടെ പ്രധാന ഉത്തരവാദിത്തം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനിലേക്കു നീളുമ്പോള്‍ പ്രതിപക്ഷ നേതാവ് സ്ഥാനം അദ്ദേഹം ഏറ്റെടുക്കാനുള്ള സാധ്യത കുറവാണെന്നാണു വിലയിരുത്തപ്പെടുന്നത്. അതേസമയം, ആദ്യ വര്‍ഷങ്ങളില്‍ പിണറായി തന്നെ തുടര്‍ന്നേക്കുമെന്നും സൂചനയുണ്ട്. What you should read next പിണറായി വിജയന്‍ സമ്മതം മൂളിയില്ലെങ്കില്‍ പിന്നീട് ആ സ്ഥാനത്തേക്ക് എത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കേന്ദ്ര കമ്മിറ്റി അംഗമായി കെ.എന്‍.ബാലഗോപാലിന് ആയിരിക്കും. മുഖ്യമന്ത്രിക്കു പുറമേ ഇക്കുറി വിജയിച്ച ഏക കേന്ദ്ര കമ്മിറ്റി അംഗമാണ് ബാലഗോപാല്‍. കെ.കെ.ശൈലജ, ടി.പി.രാമകൃഷ്ണന്‍, പി.രാജീവ്, എം.ബി.രാജേഷ് തുടങ്ങി പ്രമുഖ നേതാക്കള്‍ എല്ലാം യുഡിഎഫ് തരംഗത്തില്‍ അടിപതറിയ സാഹചര്യത്തിലാണ് ബാലഗോപാലിലേക്കു ചര്‍ച്ചകള്‍ നീളുന്നത്. ബാലഗോപാല്‍ ഏതെങ്കിലും തരത്തിലുള്ള അസൗകര്യം പ്രകടിപ്പിച്ചാല്‍ പിന്നെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സജി ചെറിയാനും പി.എ.മുഹമ്മദ് റിയാസ് എന്നിവരാവും പരിഗണിക്കപ്പെടുക. ഇതില്‍ സജി ചെറിയാനാണ് പാര്‍ട്ടിയില്‍ സീനിയര്‍. What you should read next English Summary: As the UDF comes to power with over a hundred seats, discussions are intensifying on who will lead the LDF in the Assembly as the Leader of the Opposition, following a significant defeat. While the primary responsibility for the CPM's defeat is being attributed to Chief Minister Pinarayi Vijayan, who is also a Politburo member, it is being assessed that the possibility of him taking over the position of Leader of the Opposition is slim. ×

പിണറായി പ്രതിപക്ഷ നേതാവാകുമോ? ഇല്ലെങ്കിൽ പകരക്കാരൻ ആര്; ചർച്ചകളിൽ ഈ പേരുകൾ
M
Manorama OnlineSource Link
about 2 hours ago
