Election Results മൂന്നാമൂഴത്തിൽ എംഎൽഎ, മണ്ഡലമാകെ ശിഷ്യസമ്പത്ത്; ചാത്തന്നൂരിൽ വിരിഞ്ഞ അദ്ഭുത താമര ആർ.പി. സായ്കൃഷ്ണ Published: May 04, 2026 07:48 PM IST 1 minute Read Link Copied ബി.ബി. ഗോപകുമാർ (Photo credit: Fb / BB Gopakumar) Mail This Article × Follow Us കൊല്ലം ∙ പ്രതീക്ഷയോടെ കളത്തിലിറങ്ങിയ ബിജെപിയുടെ സംസ്ഥാന നേതാക്കളടക്കം എ ക്ലാസ് മണ്ഡലങ്ങളിലുൾപ്പെടെ പരാജയപ്പെട്ടപ്പോൾ, ചാത്തന്നൂരിൽനിന്ന് നിയമസഭയിലേക്ക് എത്തുകയാണ് ബി.ബി. ഗോപകുമാർ. കൊല്ലം ജില്ലയിലെ ബിജെപി നേതാക്കൾ വിജയ പ്രതീക്ഷ പുലർത്തിയിരുന്ന ചാത്തന്നൂർ ഉറച്ച സീറ്റായി എക്സിറ്റ് പോളുകളിൽ പറയാതിരുന്നത് പാർട്ടിയെ ആശങ്കപ്പെടുത്തിയിരുന്നു. പക്ഷേ, രണ്ട് തവണ രണ്ടാം സ്ഥാനത്തെത്തിയ മണ്ഡലത്തിൽ ഇക്കുറി വിജയം ഉറപ്പായിരിക്കുമെന്ന് ഗോപകുമാർ ഉറച്ചു വിശ്വസിച്ചു. ചില എക്സിറ്റ് പോളുകൾ ഒന്നു മുതൽ 3 വരെ സീറ്റുകൾ ബിജെപിക്ക് പ്രവചിക്കുന്നതിൽ ചാത്തന്നൂരും ഉണ്ടെന്നാണ് ഗോപകുമാർ അടുപ്പക്കാരോട് പറഞ്ഞത്. What you should read next ബിജെപി മേഖലാ പ്രസിഡന്റും എസ്എൻഡിപി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റുമാണ് ഗോപകുമാർ. മണ്ഡലത്തിലും കൊല്ലം ജില്ലയിലുമാകെ വ്യാപിച്ച് കിടപ്പുണ്ട് അധ്യാപകനായ അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത്. ചാത്തന്നൂർ എസ്എൻ ട്രസ്റ്റ് സ്കൂൾ മുൻ പ്രധാനാധ്യാപകനുമാണ്. ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന ഗോപകുമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ചാത്തന്നൂരിൽ മൂന്നാം തവണയാണ് മത്സരത്തിനിറങ്ങിയത്. കഴിഞ്ഞ രണ്ടു തവണയും രണ്ടാം സ്ഥാനത്ത് എത്തി. 2016ൽ ജി.എസ്. ജയലാലിനോട് 34,407 വോട്ടിനാണ് പരാജയപ്പെട്ടതെങ്കിൽ 2021ൽ ജയലാലിന്റെ ഭൂരിപക്ഷം 17,206 ആയി കുറയ്ക്കാൻ കഴിഞ്ഞു. What you should read next സിപിഎയിലെ ടേം വ്യവസ്ഥയെ തുടർന്ന് ഇത്തവണ ജയലാലിനു സീറ്റ് ലഭിക്കാതെ പോയതോടെ, ജനങ്ങളുടെ അടുത്ത ചോയ്സ് ഗോപകുമാർ ആയിരിക്കുമെന്ന് ബിജെപി കണക്കുക്കൂട്ടിയിരുന്നു. ഇത് മുന്നിൽ കണ്ടാണ് ഘടകക്ഷിയായ ഫോർവേഡ് ബ്ലോക്ക് കിട്ടിയ സീറ്റ് പരാജയം മണത്ത് യുഡിഎഫിനെ തിരികെ ഏൽപിച്ചത്. കോൺഗ്രസ് സ്ഥാനാർഥി മത്സരിച്ചില്ലെങ്കിൽ പാർട്ടി വോട്ടുകൾ ചോരുമെന്നും ഗോപകുമാർ ജയിക്കുമെന്നും ആയിരുന്നു നേതാക്കൾ കരുതിയത്. എന്നാൽ സൂരജ് രവിയെ കൈപ്പത്തി ചിഹ്നത്തിൽ ചാത്തന്നൂരിൽ നിർത്തിയെങ്കിലും ബിജെപിയെ തടുക്കാൻ യുഡിഎഫിന് ആയില്ല. What you should read next പാർട്ടിക്ക് വളക്കൂറുള്ള തിരുവനന്തപുരത്തിനു പിന്നാലെ കൊല്ലത്തും നേടിയ വിജയം ബിജെപിക്ക് ജില്ലയിൽ വളരാനുള്ള കരുത്തായി മാറുമെന്നാണ് നേതാക്കൾ കരുതുന്നത്. സിപിഐ സ്ഥാനാർഥി ആര്‍. രാജേന്ദ്രന് വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും ഗോപകുമാര്‍ കടുത്ത വെല്ലുവിളിയായി. ഭരണവിരുദ്ധ വികാരവും പ്രാദേശിക വികസന മുരടിപ്പും ബിജെപിക്ക് അനുകൂലമായെന്നാണ് കണക്കുകൂട്ടൽ. ചാത്തന്നൂരിലെ കശുവണ്ടി തൊഴിലാളികളുടെ വോട്ടുകള്‍ വന്‍തോതില്‍ ബിജെപിയിലേക്ക് ഒഴുകിയെന്നാണ് പ്രാഥമിക വിലയിരുത്തല്‍. Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം BB Gopakumar എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary: B.B. Gopakumar Secures Victory in Chathannoor: B.B. Gopakumar has won the Chathannoor constituency, marking a significant victory for the BJP in Kollam. This win is seen as a boost for the party's growth in the district, especially considering previous close contests in the seat. ×

മൂന്നാമൂഴത്തിൽ എംഎൽഎ, മണ്ഡലമാകെ ശിഷ്യസമ്പത്ത്; ചാത്തന്നൂരിൽ വിരിഞ്ഞ അദ്ഭുത താമര
M
Manorama OnlineSource Link
about 2 hours ago
