യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം; ഹോർമുസിൽ എണ്ണടാങ്കറും ആക്രമിച്ചു

യുഎഇയിലും ഒമാനിലും വീണ്ടും ഇറാൻ ആക്രമണം; ഹോർമുസിൽ എണ്ണടാങ്കറും ആക്രമിച്ചു

ഓൺലൈൻ ഡെസ്ക് Published: May 05, 2026 03:59 AM IST 1 minute Read Link Copied KEY EVENTS ഹോർമുസ് കടലിടുക്കിൽ ചരക്കുകപ്പൽ (File photo: SEPAH NEWS / AFP) Mail This Article × Follow Us ദുബായ്∙ വെടിനിർത്തലിന്റെ 26ാം ദിവസം യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം. ഫുജൈറയിലെ എണ്ണ സംഭരണ കേന്ദ്രത്തിൽ ഡ്രോൺ  അവശിഷ്ടം പതിച്ച് തീപടർന്നു. 3 ഇന്ത്യക്കാർക്ക് പരുക്കുണ്ട്. ഒമാനിൽ ബുഖ ഗവർണറേറ്റിലുണ്ടായ ഇറാൻ വ്യോമാക്രണത്തിൽ 2 വിദേശികൾക്കു പരുക്കേറ്റു. 4 കാറുകൾ തകർന്നു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്നവർ താമസിച്ചിരുന്ന പാർപ്പിടസമുച്ചയത്തിലാണു മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്. യുഎഇയിൽ 4 മിസൈലുകളാണ് ആക്രമണം നടത്തിയത്. മൂന്നര മണിക്കൂറിനുള്ളിൽ 5 തവണ ആക്രമണം ഉണ്ടായതോടെ യുഎഇയിലെ സ്കൂളുകളും യൂണിവേഴ്സിറ്റികളും ഓൺലൈൻ ക്ലാസുകളിലേക്കു മാറി. ഹോർമുസ് കടലിടുക്കിൽ അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡ്നോക്) എണ്ണ ടാങ്കറും ഇറാൻ ആക്രമിച്ചു. രണ്ടു ഡ്രോണുകളാണു ടാങ്കറിനു നേരെ ആക്രമണം നടത്തിയത്. വൈകിട്ടോടെ, ഫോണുകളിൽ മിസൈൽ ആക്രമണ മുന്നറിയിപ്പ് ലഭിച്ചതോടെ ദുബായിൽ വീണ്ടും ഭീതി പരന്നിരുന്നു. പിന്നലെയാണു ഫുജൈറയിൽ ആക്രമണമുണ്ടായത്. ഏപ്രിൽ 9നു നിലവിൽവന്ന വെടിനിർത്തലിനു ശേഷം ആദ്യമായാണു മുന്നറിയിപ്പ് ലഭിച്ചത്. ജനങ്ങളോടു സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറാൻ ആവശ്യപ്പെട്ടെങ്കിലും 10 മിനിറ്റിനു ശേഷം ജാഗ്രതാ നിർദേശം പിൻവലിച്ചു. രാജ്യാന്തര ഊർജ വിപണിയിൽ ഭീതിയുടെ നിഴൽ പരത്തുന്ന ആക്രമണത്തെ യുഎഇ കടുത്ത ഭാഷയിൽ അപലപിച്ചു. സമുദ്ര സുരക്ഷ ഉറപ്പാക്കണമെന്നും കപ്പലുകളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തരുതെന്നും ഇറാനോട് ആവശ്യപ്പെട്ടു. English Summary: Air defences in the United Arab Emirates (UAE) have intercepted missiles and incoming drone attacks from Iran.The UAE Ministry of Defence said late on Monday afternoon that it was intercepting ballistic missiles, cruise missiles and drones across the country. It later reported that three missiles had been intercepted, with a fourth falling into the sea. ×

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!