ഓൺലൈൻ ഡെസ്ക് Published: May 03, 2026 07:48 PM IST Updated: May 03, 2026 08:02 PM IST 1 minute Read Link Copied വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാൻ വ്യോമസേന ഹെലികോപ്റ്റർ എത്തിയപ്പോൾ. (Image: @CAC_CPRO) Mail This Article × Follow Us ന്യൂഡൽഹി∙ ഉത്തർപ്രദേശിലെ സിദ്ധാർഥ് നഗറിൽ വാട്ടർ ടാങ്കിന് മുകളിൽ കുടുങ്ങിയ രണ്ട് കുട്ടികളെ ഇന്ത്യൻ വ്യോമസേന ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി. സോഷ്യൽ മീഡിയ റീൽസ് ചിത്രീകരിക്കുന്നതിനായി അഞ്ച് കുട്ടികൾ ടാങ്കിന് മുകളിൽ കയറുകയും ഇതിനിടെ ടാങ്കിലെ പടികൾ തകരുകയുമായിരുന്നു. അപകടത്തിൽ ഒരു കുട്ടി മരിച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർഥന പ്രകാരം സെൻട്രൽ എയർ കമാൻഡാണ് രക്ഷാപ്രവർത്തനത്തിനായി ഹെലികോപ്റ്റർ എത്തിച്ചത്. ടാങ്കിന്റെ ഗോവണി തകർന്നതോടെ കുട്ടികൾക്ക് താഴെയിറങ്ങാൻ കഴിഞ്ഞില്ല. ഇതിനിടെ, മൂന്ന് കുട്ടികൾ താഴെ വീണു. രണ്ടു കുട്ടികൾ മുകളിൽ കുടുങ്ങി. മണിക്കൂറുകൾക്കുശേഷം ഹെലികോപ്റ്ററെത്തി ഇവരെ രക്ഷിക്കുകയായിരുന്നു. What you should read next ‘അഞ്ച് കുട്ടികളാണ് റീൽസ് എടുക്കാൻ ടാങ്കിന് മുകളിൽ കയറിയത്. പടികൾ തകർന്നപ്പോൾ മൂന്ന് പേർ താഴെ വീണു. ഇതിൽ ഒരു കുട്ടി മരിച്ചു. മറ്റ് രണ്ട് പേർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്’–ജില്ലാ മജിസ്‌ട്രേറ്റ് ശിവശരണപ്പ പറഞ്ഞു. ടാങ്കിന് മുകളിൽ കുടുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ആദ്യം ഫയർഫോഴ്‌സിനെയാണ് വിളിച്ചത്. എന്നാൽ ചെളി നിറഞ്ഞ, റോഡ് സൗകര്യം ഇല്ലാത്ത സ്ഥലമായതിനാൽ ഫയർ ഫോഴ്സിനു ടാങ്കിനടുത്തേക്ക് എത്താൻ സാധിച്ചില്ല. തുടർന്നാണ് വ്യോമസേനയുടെ സഹായം തേടിയത്. Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @CAC_CPRO എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary: A dramatic rescue operation where the Indian Air Force helicopter saved two children trapped on top of a water tank in Uttar Pradesh's Siddharth Nagar. The incident occurred when five children climbed the tank to film social media reels, leading to a tragic accident where the stairs broke, resulting in one child's death and injuries to others. ×

റീൽസെടുക്കാൻ വാട്ടർ ടാങ്കിനു മുകളിൽ കയറി, കുടുങ്ങി; രക്ഷപ്പെടുത്തി വ്യോമസേന
M
Manorama OnlineSource Link
about 10 hours ago
