BoolokamBoolokam
വളരും തോറും പിളർന്നു, പിളരുന്തോറും വളർന്നു; ജോസിന് തിരിച്ചടി, ജോസഫിന് നേട്ടം

വളരും തോറും പിളർന്നു, പിളരുന്തോറും വളർന്നു; ജോസിന് തിരിച്ചടി, ജോസഫിന് നേട്ടം

ELECTION RESULTS വളരും തോറും പിളർന്നു, പിളരുന്തോറും വളർന്നു; ജോസിന് തിരിച്ചടി, ജോസഫിന് നേട്ടം Link Copied ജോസ് കെ.മാണി, പി.ജെ.ജോസഫ്. ചിത്രം: മനോരമ Mail This Article × Follow Us കോട്ടയം ∙ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗങ്ങൾ നേട്ടമുണ്ടാക്കിയപ്പോൾ കേരള കോൺഗ്രസ് (എം), കേരള കോൺഗ്രസ് (ബി) വിഭാഗങ്ങൾക്ക് നേട്ടമുണ്ടായില്ല. മത്സരിച്ച 12 സീറ്റിലും പരാജയപ്പെട്ട ജോസ് കെ.മാണിയുടെ പാർട്ടിക്ക് കനത്ത ആഘാതമാണ് ലഭിച്ചത്. എൽഡിഎഫിന്റെ ഭാഗമായി നിൽക്കണോ എന്ന ചോദ്യം പാർട്ടിയിൽ ഉയരുന്നു. What you should read next തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതിനു പിന്നാലെ ഇടതു മുന്നണി വിടണമെന്ന അഭിപ്രായം കേരള കോൺഗ്രസ് എമ്മിലുണ്ടായിരുന്നു. അതിനായി പാർട്ടിയുമായി അടുപ്പമുള്ളവരും ശ്രമിച്ചിരുന്നു. ഒരു ഘട്ടത്തിൽ ജോസ് കെ.മാണിയും ഇതിനോട് യോജിച്ചതായാണ് സൂചന. എന്നാൽ, റോഷി അഗസ്റ്റിന്റെ നിലപാടാണ് പാർട്ടി എൽഡിഎഫിൽ തുടരാൻ കാരണമെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വർഗീസിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. യുഡിഎഫിന്റെ ഭാഗമായിരുന്നെങ്കിൽ കനത്ത തിരഞ്ഞെടുപ്പു തോൽവി ഒഴിവാക്കാനാകുമായിരുന്നു എന്നു വാദിക്കുന്നവരുമുണ്ട്. വരുംദിവസങ്ങളിൽ ചർ‍‍ച്ച ഈ വഴിക്കു തിരിഞ്ഞേക്കും. What you should read next 2019ൽ കെ.എം.മാണിയുടെ നിര്യാണത്തെ തുടർന്നു പാർട്ടിയിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തതോടെയാണ് ജോസ് കെ.മാണി വിഭാഗം 2020ൽ എൽഡിഎഫിന്റെ ഭാഗമായത്. ജോസഫ് വിഭാഗം യുഡിഎഫിൽ തുടർന്നു. 8 സീറ്റുകളിലാണ് അവർ ഇത്തവണ മത്സരിച്ചത്. കാഞ്ഞങ്ങാട് ഒഴികെയുള്ള എല്ലാ സീറ്റുകളിലും വിജയിച്ചു. മകൻ അപു ജോൺ ജോസഫിനെ തൊടുപുഴയിൽ സ്ഥാനാർഥിയാക്കി പി.ജെ.ജോസഫ് തിരഞ്ഞെടുപ്പ് രാഷ്ട്രീയം അവസാനിപ്പിച്ചിരുന്നു. അപു ജോണിന്റെ, മുന്നണി രാഷ്ട്രീയത്തിലെ സാമർഥ്യം പരീക്ഷിക്കുന്ന നാളുകളാണ് വരുന്നത്. മുന്നണിയിലെ മൂന്നാമത്തെ പാർട്ടി എന്ന നിലയിൽ പ്രധാന പദവികളും പാർട്ടിക്ക് ലഭിക്കും. കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗത്തിന്റെ ഏക സീറ്റ് അനൂപ് ജേക്കബ് മത്സരിച്ച പിറവമാണ്. മന്ത്രിപദം അനൂപ് ജേക്കബിന് ലഭിച്ചേക്കും. അപ്രതീക്ഷിത തോല്‍വിയാണ് ഗണേഷ് കുമാറിന് പത്തനാപുരത്തുണ്ടായത്. എന്തുവന്നാലും തോൽക്കില്ലെന്ന ആത്മവിശ്വാസത്തിന് തിരിച്ചടിയേറ്റു. എൽഡിഎഫിൽ തുടരാതെ ഗണേഷിനു മറ്റു മാർഗങ്ങളില്ല. English Summary: Analyzing Kerala Congress Election Results : Explore the historical splits and recent election outcomes of the Kerala Congress. Analyze the setbacks for Jose K. Mani's faction and the gains for P.J. Joseph's in the latest Kerala assembly elections. ×

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!