BoolokamBoolokam
സംസ്ഥാനത്ത് പോളിങ് 79.70 ശതമാനം; നിർണായക വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്– പ്രധാനവാർത്തകൾ

സംസ്ഥാനത്ത് പോളിങ് 79.70 ശതമാനം; നിർണായക വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്– പ്രധാനവാർത്തകൾ

M
Manorama OnlineSource Link
Published: May 03, 2026 07:59 PM IST Updated: May 03, 2026 08:08 PM IST 1 minute Read Link Copied വിനേഷ് ഫോഗട്ട്, രത്തന്‍ യു.കേല്‍ക്കര്‍ (Image: Arranged) Mail This Article × Follow Us നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി അറിയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് ശതമാനം 79.70 ആണെന്നതും കൃത്യത ഉറപ്പാക്കുന്നതിനാൽ വോട്ടെണ്ണൽ നീണ്ടെക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതും ഇന്നത്തെ പ്രധാന തലക്കെട്ടുകളാണ്. സർക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി നേരിട്ടതും വാര്‍ത്തയായി. റസ്​ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന വിനേഷ് ഫോഗട്ടിന്റെ വെളിപ്പെടുത്തലും വാർത്തയായി. വായിക്കാം ഇന്നത്തെ പ്രധാനവാർത്തകൾ ഒരിക്കൽക്കൂടി... ഒരു തരത്തിലും തിടുക്കം പാടില്ല കൃത്യതയാണ് വേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയതോടെ വോട്ടെണ്ണല്‍ നീളാന്‍ സാധ്യത. ഫോം 20 സി അനുസരിച്ചുള്ള ഫലപ്രഖ്യാപനത്തിന് വൈകിട്ട് അഞ്ചു മണി ആകും എന്നാണു കരുതുന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു.കേല്‍ക്കര്‍ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ് 79.70 ശതമാനമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍. ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും. ആകെ 58,984 സര്‍വീസ് വോട്ടുകളാണുളളത്. സർക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പ്രശാന്തിനെതിരെ എട്ടാമത്തെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്. റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പരാതി നൽകിയ ആറ് വനിതാ ഗുസ്തി താരങ്ങളിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്. കർണാടക ഗുണ്ടൽപേട്ടിൽ വാഹനാപകടത്തിൽ മലയാളികൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45) മോഹിസ് സിദാൻ (മൂന്നര) എന്നിവരാണ് മരിച്ചത്. ഊട്ടിയിലേക്ക് വിനോദയാത്ര പോവുകയായിരുന്ന ഏഴംഗ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്. ×

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സംസ്ഥാനത്ത് പോളിങ് 79.70 ശതമാനം; നിർണായക വെളിപ്പെടുത്തലുമായ… | Boolokam