DATA STORY ഓൺലൈൻ ഡെസ്‌ക് Published: May 04, 2026 08:16 PM IST 1 minute Read Link Copied ഇടുക്കിയിൽ യുഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദപ്രകടനം. ചിത്രം: മനോരമ Mail This Article × Follow Us കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നുമായി ഒരു പതിറ്റാണ്ടിനുശേഷം യുഡിഎഫ് ഭരണത്തിലേക്ക് തിരിച്ചെത്തുകയാണ്. ആകെ 140 മണ്ഡലങ്ങളിൽ 102 സീറ്റുകളിലും ജയിച്ച് അവിശ്വസനീയ കുതിപ്പ്. 3/4 ഭൂരിപക്ഷത്തിന് മൂന്നു സീറ്റിന്റെ മാത്രം കുറവ്. കോൺഗ്രസ് തനിച്ച് 63 സീറ്റിൽ ജയിച്ചപ്പോൾ മുസ്‌ലിം ലീഗ് 22 സീറ്റുകളിലും കേരള കോൺഗ്രസ് ഏഴു സീറ്റുകളിലും ആർഎസ്പി മൂന്നു സിറ്റുകളിലും വിജയിച്ചു. സിപിഎം വെറും 26 സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ സിപിഐക്ക് നേടാനായത് 8 സീറ്റ് മാത്രം. ആർജെഡി ഒരു സീറ്റ് നേടിയപ്പോൾ കേരള കോൺഗ്രസ് (എം) സംപൂജ്യരായി. സംസ്ഥാനത്തു ജയിച്ച എല്ലാ സ്ഥാനാർഥികളുടെയും സമ്പൂർണചിത്രം കാണാം. കോൺഗ്രസ് 42 സീറ്റുകൾ വർധിച്ചപ്പോൾ സിപിഎമ്മിന്റെ 41 സീറ്റുകൾ നഷ്ടമായി. ചരിത്രത്തിലാദ്യമായി കേരള കോൺഗ്രസ് (എം) സംപൂജ്യരായി. മുസ്‌ലിം ലീഗ് ഏഴു സീറ്റ് വർധിച്ചപ്പോൾ സിപിഐയുടെ ഒൻപത് സീറ്റുകൾ നഷ്ടമായി. സിപിഎമ്മിനെയും സിപിഐയെയും കൂടാതെ എൽഡിഎഫിൽ ഒരു കകക്ഷിക്കു മാത്രമാണ് സീറ്റ് ലഭിച്ചത്. ആർജെഡിക്ക് ഒരെണ്ണം. English Summary: The UDF is returning to power in Kerala after a decade, marking one of the biggest victories in the state's assembly election history with an incredible 102 out of 140 seats. This significant win saw Congress alone securing 63 seats, with major contributions from Muslim League and Kerala Congress. ×

സെഞ്ചറിയും കടന്ന് യുഡിഎഫ് കുതിപ്പ്, തകർന്നടിഞ്ഞ് എൽഡിഎഫ്, വിരിഞ്ഞു 3 ‘താമര’: നമ്മുടെ 140 എംഎൽഎമാർ ഇവരാണ്
M
Manorama OnlineSource Link
about 2 hours ago
