മനോരമ ലേഖകൻ Published: May 04, 2026 07:49 AM IST 1 minute Read Link Copied എൻ.പ്രശാന്ത് (Photo: Facebook/prasanthn) Mail This Article × Follow Us തിരുവനന്തപുരം∙ സസ്പെൻഷൻ ഉത്തരവിറങ്ങിയതിനു പിന്നാലെ വീണ്ടും സമൂഹമാധ്യമ പോസ്റ്റുമായി ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്ത് . സിനിമയിൽ നടൻ സലിം കുമാർ ‘എന്ത് കാര്യത്തിന്’ എന്നു പറയുന്ന ഡയലോഗ് ‘മീം’ ആയി പോസ്റ്റ് ചെയ്താണ് പ്രശാന്തിന്റെ പ്രതികരണം. അഴിമതിക്കായി സർക്കാരിൽ ലോബിയും കോക്കസും ഉണ്ടെന്നു കൊച്ചിയിൽ പ്രശാന്ത് പ്രതികരിച്ചു. What you should read next സർക്കാർ സംവിധാനത്തിൽ പലരുടെയും താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി ഇടപെടലുകളുണ്ട്. ജയതിലകിന്റെ വിഷമം പരിഹരിക്കാനായിരുന്നു തനിക്കെതിരെയുള്ള ആദ്യ നടപടി. ഇപ്പോഴത്തെ അച്ചടക്ക നടപടിക്കുപിന്നിൽ വഴിയേ പോയ ആരുടെയോ പരാതിയുണ്ട്. പക്ഷേ, നിയമപരമായി നിലനിൽക്കില്ല. മുൻ നടപടിയിൽ ഹിയറിങ് നടത്താൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടെങ്കിലും ഒന്നരവർഷമായി പരിഗണിച്ചിട്ടില്ല. എന്നാൽ, തനിക്കെതിരെ വീണ്ടും നടപടികൾ വരുന്നു. നീതി ലഭിക്കണമെങ്കിൽ സർക്കാർ മാറണം എന്നതു മോശമാണ്. മുകളിൽ നിന്നുള്ളവരുടെ നിർദേശം എഴുതാനാണു റിവ്യൂ കമ്മിറ്റി എങ്കിൽ അവരെ ആ പണിക്കു കൊള്ളില്ല. കോടതിയിൽ പോയി തിരിച്ചുകയറി സർക്കാരിനെ സേവിക്കാൻ താൽപര്യമില്ലെന്നും പ്രശാന്ത് പറഞ്ഞു. What you should read next സർക്കാരിനെ വിമർശിച്ച് മാധ്യമങ്ങളോടു സംസാരിച്ചതിനാണ് ഐഎഎസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിനെതിരെ സർക്കാർ വീണ്ടും അച്ചടക്കനടപടി സ്വീകരിച്ചത്. ഇന്ന് അവസാനിക്കാനിരുന്ന സസ്പെൻഷൻ കാലാവധി നീട്ടി ചീഫ് സെക്രട്ടറി എ.ജയതിലക് ഉത്തരവിറക്കി. ജയതിലകിനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന പേരിൽ 2024 നവംബർ 11 മുതൽ പ്രശാന്ത് സസ്പെൻഷനിലാണ്. അദ്ദേഹത്തിനെതിരെയുള്ള എട്ടാമത്തെ അച്ചടക്കനടപടിയാണിത്. (Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം prasanthn എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.) English Summary: IAS officer N Prasanth has once again taken to social media after his suspension order was issued. He posted a meme featuring actor Salim Kumar's dialogue "What for?" and responded to corruption allegations by stating that there are lobbies within the government to facilitate corruption. ×

‘കോടതിയിൽപോയി തിരിച്ചു കയറാൻ താൽപര്യമില്ല; സർക്കാരിൽ ലോബിയും കോക്കസും’
M
Manorama OnlineSource Link
about 3 hours ago
