BoolokamBoolokam
‘ബംഗാളിൽ പുതിയ സൂര്യോദയം; ഇത് പ്രതികാരത്തിനുള്ള സമയമല്ല, മാറ്റത്തിനുള്ള സമയം’

‘ബംഗാളിൽ പുതിയ സൂര്യോദയം; ഇത് പ്രതികാരത്തിനുള്ള സമയമല്ല, മാറ്റത്തിനുള്ള സമയം’

Link Copied നരേന്ദ്ര മോദി (PTI Photo) Mail This Article × Follow Us ന്യൂഡൽഹി∙ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി നേടിയത് അഭൂതപൂർവവും ചരിത്രപരവുമായ വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവർത്തകരുടെ മുഖത്തെ സന്തോഷം തനിക്ക് കാണാൻ കഴിയുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം ബംഗാളിൽ പുതിയ ചരിത്രം കുറിച്ച ബിജെപി പ്രവർത്തകർക്ക് നന്ദി അറിയിച്ചു. നിതിൻ നവീൻ ബിജെപി ദേശീയ അധ്യക്ഷനായ ശേഷം അദ്ദേഹത്തിന്റെ മാർഗനിർദേശപ്രകാരം നടന്ന ആദ്യ തിരഞ്ഞെടുപ്പുകളായിരുന്നു ഇവ. അദ്ദേഹത്തിന്റെ മാർഗനിർദേശങ്ങൾ പ്രവർത്തകർക്ക് ഏറെ ഗുണകരമായെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘‘ഗംഗോത്രി മുതൽ ഗംഗാസാഗർ വരെ താമര വിരിഞ്ഞു കഴിഞ്ഞു. പുതുച്ചേരിയിലെ യുവാക്കൾക്കും മൽസ്യത്തൊഴിലാളി സമൂഹത്തിനും ഞാൻ ഒരു ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു, നിങ്ങളുടെ ക്ഷേമത്തിനായി ഞങ്ങളുടെ പാർട്ടി നിരന്തരം പ്രവർത്തിക്കും. ബിജെപി എന്നാൽ വികസനമാണെന്ന് ജനങ്ങൾക്കറിയാം. ബംഗാളിലെ ബിജെപിയുടെ വിജയം ശ്യാമപ്രസാദ് മുഖർജിയുടെ ആത്മാവിന് ശാന്തി നൽകും. സമൃദ്ധമായ ഒരു ബംഗാളായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. വർഷങ്ങളായി സാക്ഷാത്കരിക്കപ്പെടാതെ കിടന്ന ആ സ്വപ്നം പൂർത്തിയാക്കാൻ ബംഗാളിലെ ജനങ്ങൾ ഇപ്പോൾ ബിജെപിക്ക് അവസരം നൽകിയിരിക്കുകയാണ്. ബംഗാളിലെ വിജയം പുതിയ സൂര്യോദയമാണ്. ബംഗാളിലെ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് പച്ചക്കൊടി കാട്ടും. ഇത് പ്രതികാരത്തിനുള്ള സമയമല്ല, മാറ്റത്തിനുള്ള സമയമാണ്’’ – പ്രധാനമന്ത്രി പറഞ്ഞു. ‘‘പ്രതിപക്ഷം വനിതാ സംവരണ ബിൽ തടഞ്ഞു. ഇത് സ്ത്രീകളുടെ രോഷത്തിനു കാരണമാകുമെന്ന് ഞാൻ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ സ്ത്രീകൾ പ്രതിപക്ഷത്തെ ശിക്ഷിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി സ്ത്രീകളുടെ കടുത്ത രോഷം നേരിടേണ്ടി വരും. കോൺഗ്രസ് എപ്പോഴും ഇന്ത്യയെ വിഭജിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ജനങ്ങൾക്ക് വേണ്ടത് വികസനമാണ്, വിഭജനമല്ല. ഈ തിരഞ്ഞെടുപ്പ് ഫലങ്ങളിലൂടെ അവർ അത് തെളിയിച്ചു. കേരളത്തിന്റെ വികസനത്തിനായി ഞങ്ങൾ പ്രവർത്തിക്കുമെന്ന് യുഡിഎഫിന് ഞാൻ ഉറപ്പുനൽകുന്നു’’ – പ്രധാനമന്ത്രി പറഞ്ഞു. English Summary: Prime Minister Narendra Modi declared the BJP's unprecedented and historic victory in the recent assembly elections. Addressing party workers, he expressed happiness seeing their joy and thanked them for creating new history in Bengal, emphasizing the party's commitment to development and fulfilling the dreams of the people. ×

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!