BoolokamBoolokam
‘സുനാമി ജാതകം’ സത്യമാകുന്നു?; ട്രെൻഡുകൾ വന്നപ്പോൾ വിജയ്‌യുടെ വീട്ടിൽ ജ്യോതിഷി!: ‘ടൈമിങ്’ ചർച്ച

‘സുനാമി ജാതകം’ സത്യമാകുന്നു?; ട്രെൻഡുകൾ വന്നപ്പോൾ വിജയ്‌യുടെ വീട്ടിൽ ജ്യോതിഷി!: ‘ടൈമിങ്’ ചർച്ച

ELECTION RESULTS ‘സുനാമി ജാതകം’ സത്യമാകുന്നു?; ട്രെൻഡുകൾ വന്നപ്പോൾ വിജയ്‌യുടെ വീട്ടിൽ ജ്യോതിഷി!: ‘ടൈമിങ്’ ചർച്ച ഓൺലൈൻ ഡെസ്ക് Published: May 04, 2026 12:51 PM IST 1 minute Read Link Copied രാധൻ പണ്ഡിറ്റ് വിജയ്‌യുടെ വീട്ടിലേക്ക് എത്തുന്നു. (Photo: X/ANI) Mail This Article × Follow Us ചെന്നൈ∙ വിജയ്‌യുടെ രാഷ്ട്രീയ വിജയം പ്രവചിച്ച പ്രമുഖ സെലിബ്രിറ്റി ജ്യോതിഷിയായ രാധൻ പണ്ഡിറ്റ്, താരത്തിന്റെ വസതിയിൽ പൂച്ചെണ്ടും ഷാളും അണിയിച്ചൊരുക്കി പ്രത്യക്ഷപ്പെട്ടതോടെ പുതിയ അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) തമിഴ്‌നാട്ടിൽ ശക്തമായ പ്രകടനം കാഴ്ചവയ്ക്കുന്നെന്ന് ആദ്യ ട്രെൻഡുകൾ സൂചിപ്പിക്കുന്ന സമയത്തായിരുന്നു ഈ സന്ദർശനം. What you should read next രാധൻ പണ്ഡിറ്റ് വിജയ്‌യുടെ വീട്ടിലെത്തുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആരാധകർക്കിടയിൽ ആവേശമുണ്ടാക്കി. രാഷ്ട്രീയ നിരീക്ഷകരും ഇക്കാര്യം ശ്രദ്ധിച്ചു. വൈറലായ ദൃശ്യങ്ങളിൽ, ജ്യോതിഷി കാറിൽനിന്ന് ഇറങ്ങി പൂച്ചെണ്ടുകളും ഷാളുകളും മറ്റ് വസ്തുക്കളുമായി വീട്ടിലേക്കു പ്രവേശിക്കുന്നത് കാണാം. ആദ്യഫലസൂചനകളിൽ ടിവികെ വൻ നേട്ടം കൊയ്യുന്ന അതേസമയത്തായിരുന്നു സന്ദർശനമെന്നത് ഓൺലൈൻ ചർച്ചകളെ കൂടുതൽ കൊഴുപ്പിച്ചു. ടിവികെ വിജയിക്കുമെന്ന് തിരഞ്ഞെടുപ്പിന് മുന്‍പ് രാധന്‍ പണ്ഡിറ്റ് പ്രവചിച്ചിരുന്നു. വിജയ്‌യുടേത് അതിശക്തമായ ‘സുനാമി ജാതക’മാണെന്നും ടിവികെ 140 മുതൽ 170 വരെ സീറ്റുകൾ നേടി തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുമെന്നുമായിരുന്നു പ്രവചനം. മുഖ്യമന്ത്രിയായിരുന്ന എം.കെ. സ്റ്റാലിൻ വളരെ ബുദ്ധിമുട്ടുള്ള ഒരു ഘട്ടത്തിലൂടെയാണു കടന്നുപോകുന്നതെന്നും അനുകൂല നക്ഷത്രങ്ങൾ ഉണ്ടായിരുന്നിട്ടും ഉദയനിധി സ്റ്റാലിനു രാഷ്ട്രീയമായി പരിമിതമായ ഉയർച്ച മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എടപ്പാടി കെ. പളനിസ്വാമിക്ക് നിലവിൽ ശക്തമായ ഒരു ജാതകമുണ്ടെന്നും രാധന്‍ പണ്ഡിറ്റ് പറഞ്ഞിരുന്നു. Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ANI യുടെ എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. ×

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!