അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മകള്‍ എങ്ങനെ ആറടി ഉയരത്തിലുള്ള ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിക്കുമെന്ന ചോദ്യം നിര്‍ണ്ണായകം; ആത്മഹത്യാ പ്രേരണയ്ക്ക് നിഖിലിനെതിരെ എഫ് ഐ ആര്‍; എന്നാല്‍ മകളുടേത് കൊലപാതകമെന്ന വാദത്തില്‍ ഉറച്ച് അഞ്ചലിലെ അച്ഛനും അമ്മയും; മെക്‌സിക്കോയിലെ വഴിവിട്ട ബന്ധവും ഇന്‍ഷുറന്‍സ് തുക തട്ടലും പരാതിയില്‍; നിഖില്‍രാജിനെതിരായ ഹെബ്ബഗോഡിയിലെ എഫ് ഐ ആര്‍ മറുനാടന്

അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മകള്‍ എങ്ങനെ ആറടി ഉയരത്തിലുള്ള ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിക്കുമെന്ന ചോദ്യം നിര്‍ണ്ണായകം; ആത്മഹത്യാ പ്രേരണയ്ക്ക് നിഖിലിനെതിരെ എഫ് ഐ ആര്‍; എന്നാല്‍ മകളുടേത് കൊലപാതകമെന്ന വാദത്തില്‍ ഉറച്ച് അഞ്ചലിലെ അച്ഛനും അമ്മയും; മെക്‌സിക്കോയിലെ വഴിവിട്ട ബന്ധവും ഇന്‍ഷുറന്‍സ് തുക തട്ടലും പരാതിയില്‍; നിഖില്‍രാജിനെതിരായ ഹെബ്ബഗോഡിയിലെ എഫ് ഐ ആര്‍ മറുനാടന്

ബെംഗളൂരു: ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി കാര്‍ത്തിക വി. നായരുടെ (35) മരണത്തില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. ഭര്‍ത്താവും ഡെലോയിറ്റില്‍ സീനിയര്‍ കണ്‍സള്‍ട്ടന്റുമായ നിഖില്‍രാജ് കമലിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് ഹെബ്ബഗോഡി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കാര്‍ത്തികയുടെ പിതാവ് കൊല്ലം അഞ്ചല്‍ സ്വദേശി എസ്.വി. വേണുഗോപാലന്‍ നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

2026 ഫെബ്രുവരി 20-നായിരുന്നു ഗൊല്ലഹള്ളിയിലെ ഡി.എസ് മാക്‌സ് സിഗ്മ അപ്പാര്‍ട്ട്‌മെന്റിലെ ഫ്‌ലാറ്റില്‍ കാര്‍ത്തികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാന്‍ പ്രവണതയുള്ള ആളായിരുന്നില്ല കാര്‍ത്തികയെന്നും നിഖില്‍രാജിന്റെ മാനസിക പീഡനമാണ് മരണത്തിലേക്ക് നയിച്ചതെന്നും പിതാവ് പരാതിയില്‍ പറയുന്നു. ജോലി ആവശ്യത്തിനായി 2024-ല്‍ മെക്‌സിക്കോയിലേക്ക് പോയ നിഖില്‍രാജ് അവിടെ ഒരു യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ആരോപണം. ഇത് ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് കാര്‍ത്തികയുമായി നിരന്തരം വഴക്കിട്ടിരുന്നു.

കാര്‍ത്തിക മരിച്ചാല്‍ മെക്‌സിക്കോയിലുള്ള യുവതിക്കൊപ്പം ജീവിക്കാമെന്നും കാര്‍ത്തികയുടെ പേരിലുള്ള വിവിധ ഇന്‍ഷുറന്‍സ് തുകകള്‍ കൈക്കലാക്കാമെന്നും നിഖില്‍രാജ് കണക്കുകൂട്ടിയിരുന്നതായി പരാതിയില്‍ ആരോപിക്കുന്നു. വിവാഹസമയത്ത് കാര്‍ത്തികയ്ക്ക് നല്‍കിയ 900 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ സ്വന്തമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടായിരുന്നതായി പിതാവ് ആരോപിച്ചു. വൈകുന്നേരം 6:05 നും 6:20 നും ഇടയിലാണ് മരണം നടന്നത്. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. എന്നാല്‍ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഏപ്രില്‍ 22-നാണ് പിതാവ് പരാതി നല്‍കിയത്.

2017 ഒക്ടോബര്‍ 25-നായിരുന്നു ഇവരുടെ വിവാഹം. അഞ്ചു വയസ്സുള്ള ഒരു മകളുണ്ട്. യു.എസ്.ടി ഗ്ലോബലിലെ ജീവനക്കാരിയായിരുന്നു മരിച്ച കാര്‍ത്തിക. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 108 പ്രകാരം ആത്മഹത്യാ പ്രേരണയ്ക്കാണ് നിഖില്‍രാജിനെതിരെ കേസെടുത്തിരിക്കുന്നത്. ഹെബ്ബഗോഡി പി.എസ്.ഐ മഞ്ജുനാഥ പി-യുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ എഫ് ഐ ആര്‍ മറുനാടന് കിട്ടി. ഇതിനൊപ്പം കാര്‍ത്തിക വി. നായരുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബം കേരള മുഖ്യമന്ത്രി, ഡി.ജി.പി., വനിതാ കമ്മിഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കി.


 






 

അഞ്ചല്‍ പനയഞ്ചേരി ശങ്കര്‍ഭവനില്‍ കാര്‍ത്തികയെ ഫെബ്രുവരി 20-നാണ് ബെംഗളൂരുവിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും കുഞ്ഞുമായി കാര്‍ത്തിക ബെംഗളൂരുവില്‍ സ്ഥിരതാമസമായിരുന്നു. ഫെബ്രുവരി 20-ന് രാത്രിയാണ് കാര്‍ത്തികയ്ക്ക് അപകടം സംഭവിച്ചെന്ന് രക്ഷിതാക്കളായ വേണുഗോപാലന്‍നായരും ഇന്ദിരകുമാരിയും അറിയുന്നത്. ബെംഗളൂരുവിലെ ആശുപത്രിയില്‍ അന്വേഷിച്ചെങ്കിലും കാര്‍ത്തിക എന്ന പേരില്‍ ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ലെന്ന് വിവരം ലഭിച്ചു. സംശയത്തെത്തുടര്‍ന്ന് മകളുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടപ്പോഴാണ് ജോലിസമ്മര്‍ദത്താല്‍ കാര്‍ത്തിക ആത്മഹത്യചെയ്‌തെന്ന് രക്ഷിതാക്കളെ അറിയിച്ചത്.

മകള്‍ ആത്മഹത്യചെയ്യില്ലെന്നും ഭര്‍ത്താവ് അപായപ്പെടുത്തിയതാകാമെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്. ബെംഗളൂരു പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം തൃപ്തികരമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയത്. അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മകള്‍ എങ്ങനെ ആറടി ഉയരത്തിലുള്ള ജനല്‍ക്കമ്പിയില്‍ തൂങ്ങിമരിക്കുമെന്നും കുടുംബം ചോദിക്കുന്നു. 2017 ഒക്ടോബറിലായിരുന്നു എം.ടെക്. ബിരുദധാരിയായ കാര്‍ത്തികയുടെ വിവാഹം.




 




 



 

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഞ്ചടി ഏഴിഞ്ച് ഉയരമുള്ള മകള്‍ എങ്ങനെ ആറടി ഉയരത്തിലുള്ള ജനല്… | Boolokam