BoolokamBoolokam

ആരും കാണാതെ വീടിന്റെ പിറകുവശത്തെ വാതിലിലൂടെ കയറി; സി.സി.ടി.വിയില്‍ പതിഞ്ഞ ദൃശ്യങ്ങളും തുമ്പായി; മൊബൈൽ ഫോൺ മോഷ്ടിച്ച കള്ളനെ പിടികൂടി പോലീസ്

മലപ്പുറം: മലപ്പുറത്ത് വീടിനുള്ളിൽ കയറി മൊബൈൽ ഫോൺ കവർന്ന പ്രതി പിടിയിൽ. കരുവാരകുണ്ട് പുന്നക്കാട് സ്വദേശി ചെറുമല ഷംസുദ്ദീനെയാണ് (47) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചെമ്മാണിയോട് പാതിരക്കുളത്ത് താമസിക്കുന്ന രാമകൃഷ്ണന്റെ വീട്ടിലായിരുന്നു മോഷണം. വീടിന്റെ പിൻവാതിലിലൂടെ അകത്തുകടന്ന പ്രതി മൊബൈൽ ഫോൺ കവരുകയായിരുന്നു.

വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചു. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്നാണ് പ്രതിയെ വലയിലാക്കിയത്. ഷംസുദ്ദീന്റെ പക്കൽ നിന്നും മോഷ്ടിച്ച ഫോൺ പൊലീസ് കണ്ടെടുത്തു.

മേലാറ്റൂർ ഇൻസ്‌പെക്ടർ എ.സി. മനോജ് കുമാർ, സബ് ഇൻസ്‌പെക്ടർ കെ. പ്രദീപ്, പാണ്ടിക്കാട് എസ്.ഐ മൻസൂർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. സംഘത്തിൽ എ.എസ്.ഐ ഫക്രുദീൻ അലി, വിനോദ്, വിപിൻ ചന്ദ്രൻ, മുഹമ്മദ് സുഹൈൽ, ഷിജു എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ആരും കാണാതെ വീടിന്റെ പിറകുവശത്തെ വാതിലിലൂടെ കയറി; സി.സി.ടി.… | Boolokam