BoolokamBoolokam

എബി ജെ ജോസിന് ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

പാലാ: കേരളാ പ്രദേശ് ഗാന്ധി ദര്‍ശന്‍വേദി പിറവം നിയോജകമണ്ഡലം കമ്മിറ്റി ഏര്‍പ്പെടുത്തിയ ഗാന്ധി സ്പന്ദന ശ്രേഷ്ഠ പുരസ്‌കാരം മൂന്നാനി ഗാന്ധിസ്‌ക്വയറില്‍ സംഘടിപ്പിച്ച ഗാന്ധി സ്മൃതി സംഗമത്തില്‍ വച്ച് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസിന് പാലാ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ദിയ ബിനു പുളിയ്ക്കകണ്ടം സമ്മാനിച്ചു.

കലുഷിതമായ ലോകസാഹചര്യത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ക്ക് അനുദിനം പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്ന് ദിയ ചൂണ്ടിക്കാട്ടി. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പിന്തുടരാന്‍ യുവജനത വിമുഖത കാണിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഗാന്ധി സ്മൃതി സംഗമവും ദിയ ബിനു ഉദ്ഘാടനം ചെയ്തു.

ചെയര്‍മാന്‍ പ്രശാന്ത് പ്രഹ്‌ളാദ് അധ്യക്ഷത വഹിച്ചു. പാലാ നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു വരിയ്ക്കയാനി, കൗണ്‍സിലര്‍ സിജി ടോണി തോട്ടം, തോമസ് ജോസഫ്, ജില്ലാ സെക്രട്ടറി തോമസ് താളന്നാനി, ജില്ലാ സെക്രട്ടറി ജെയിംസ് കുറ്റിക്കോട്ടയില്‍, അഡ്വ സി കെ തോമസ്, രക്ഷാധികാരി റെജി വീരമന, കസ്തൂര്‍ബാ ഗാന്ധിദര്‍ശന്‍ വേദി ചെയര്‍പേഴ്‌സണ്‍ നിജി ബിജു, ജില്ലാ വൈസ് ചെയര്‍മാന്‍ കെ സി തോമസ്, എക്‌സിക്യൂട്ടീവ് മെമ്പര്‍ ബിജു ജോസഫ്, സോദരി സുകുമാരന്‍, എബി ജെ ജോസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഗാന്ധിപ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി. ചടങ്ങില്‍ ഏഷ്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണ്‍ എന്ന ബഹുമതിയ്ക്ക് അര്‍ഹയായ ദിയ ബിനുവിനെ ഗാന്ധിദര്‍ശന്‍ വേദി ആദരിച്ചു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!