
കൊച്ചി: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശകരമായ വോട്ടെണ്ണലിലേക്ക് കടക്കുമ്പോൾ, ആശുപത്രിയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അഖിൽ ആശുപത്രിയിലാണ്. എല്ലാവരും റിസൾട്ട് വീടുകളിലിരുന്ന് ആഘോഷിക്കുമ്പോൾ തങ്ങളുടെ ആഘോഷം ഇത്തവണ ആശുപത്രിയിലാണെന്ന് അഖിൽ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞു.
"എല്ലാവരും ഇലക്ഷൻ ആഘോഷത്തിലായിരിക്കും. ഞങ്ങളും ഇവിടെ ആഘോഷിക്കുകയാണ്. കേരളത്തിലെ എല്ലാ ആഘോഷ ടീമുകൾക്കും ഹാപ്പി ആഘോഷം," എന്ന് അഖിൽ വീഡിയോയിൽ കുറിച്ചു. തിരഞ്ഞെടുപ്പ് ഫലം നേരിട്ട് കാണാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും സാഹചര്യങ്ങൾ അനുവദിച്ചില്ലെന്ന് രാജലക്ഷ്മിയും വ്യക്തമാക്കി.
