BoolokamBoolokam

കെ എസ് ആര്‍ ടി സി മുന്‍ ഡ്രൈവര്‍ യുദവിന്റെ കണ്ണുനീര്‍ കേരളം ഗൗരവത്തില്‍ എടുത്തു; ആര്യ രാജേന്ദ്രന്റെ മേയര്‍ കാലയളവിലെ വിവാദമായ 'കത്ത് വിവാദം' മുതല്‍ ഭരണപരമായ പാളിച്ചകള്‍ വരെ ബാലുശ്ശേരിയില്‍ പ്രചാരണ ആയുധമായി; ബാലുശ്ശേരിയില്‍ 'സൂര്യോദയം'; സച്ചിന്‍ ദേവ് വീണു; ആര്യ രാജേന്ദ്രന്‍ 'ഇഫക്റ്റില്‍' ഉലഞ്ഞ് ഇടതുകോട്ട; ബലുശ്ശേരിയില്‍ വി.ടി. സൂരജിന് ചരിത്ര വിജയം

ബാലുശ്ശേരി: സി.പി.എമ്മിന്റെ ഉറച്ച കോട്ടയായ ബാലുശ്ശേരിയില്‍ അപ്രതീക്ഷിത രാഷ്ട്രീയ ഭൂകമ്പം. സിറ്റിംഗ് എം.എല്‍.എയും സി.പി.എമ്മിന്റെ യുവതാരവുമായ കെ.എം. സച്ചിന്‍ ദേവിനെ നിലംപരിശാക്കി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി. സൂരജ് ഉജ്ജ്വല വിജയം കൈവരിച്ചു. 16,980 വോട്ടുകളുടെ വന്‍ ഭൂരിപക്ഷത്തിനാണ് സൂരജ് ബാലുശ്ശേരി പിടിച്ചെടുത്തത്. തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രന്റെ ഭര്‍ത്താവ് കൂടിയായ സച്ചിന്‍ ദേവിന്റെ പരാജയത്തിന് പിന്നില്‍ ആര്യയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളുടെ നീണ്ട നിര വലിയ സ്വാധീനം ചെലുത്തിയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

തിരുവനന്തപുരം മേയര്‍ എന്ന നിലയില്‍ ആര്യ രാജേന്ദ്രന്‍ സ്വീകരിച്ച പല നിലപാടുകളും വിവാദമായപ്പോള്‍ അതില്‍ സച്ചിന്‍ ദേവ് എം.എല്‍.എ നടത്തിയ ഇടപെടലുകള്‍ ബാലുശ്ശേരിയിലെ വോട്ടര്‍മാരില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രത്യേകിച്ച്, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുണ്ടായ റോഡ് തര്‍ക്കം സച്ചിന്‍ ദേവിന്റെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തി. ഒരു സാധാരണ തൊഴിലാളിയെ അധികാരത്തിന്റെ പിന്‍ബലത്തില്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളില്‍ എം.എല്‍.എയുടെ ഭാഗത്തുനിന്നുണ്ടായ പക്വതയില്ലാത്ത ഇടപെടലുകളും സഖാക്കള്‍ക്കിടയില്‍ പോലും അതൃപ്തി ഉണ്ടാക്കിയിരുന്നു.

ആര്യ രാജേന്ദ്രന്റെ മേയര്‍ കാലയളവിലെ വിവാദമായ 'കത്ത് വിവാദം' മുതല്‍ ഭരണപരമായ പാളിച്ചകള്‍ വരെ ബാലുശ്ശേരിയില്‍ പ്രചാരണ ആയുധമായി. തലസ്ഥാന നഗരസഭയില്‍ 45 വര്‍ഷത്തെ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് ബി.ജെ.പിക്ക് ഭരണചക്രം തിരിക്കാന്‍ വഴിമരുന്നിട്ടത് ആര്യയുടെ വിവാദങ്ങളാണെന്ന ആക്ഷേപം ശക്തമാണ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ബി.ജെ.പിക്ക് 'ദാനമായി' നല്‍കിയ ആര്യയുടെ ഇഫക്റ്റ് ഒടുവില്‍ ഭര്‍ത്താവിന്റെ സീറ്റും തെറിപ്പിച്ചു എന്നതാണ് വോട്ടെണ്ണല്‍ ഫലം നല്‍കുന്ന സൂചന.

ധാര്‍ഷ്ട്യത്തിനും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ ബാലുശ്ശേരിയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കിയ മറുപടിയാണിത്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ഗ്രാമങ്ങളില്‍ പോലും വന്‍ വോട്ട് ചോര്‍ച്ചയുണ്ടായപ്പോള്‍ വി.ടി. സൂരജ് എന്ന ജനകീയ മുഖത്തെ ബാലുശ്ശേരി ഹൃദയത്തോട് ചേര്‍ത്തു. യുവജനങ്ങളുടെയും സാധാരണക്കാരുടെ ഇടയില്‍ ആര്യ-സച്ചിന്‍ ദമ്പതികള്‍ക്കെതിരെ രൂപപ്പെട്ട വികാരം യു.ഡി.എഫ് തരംഗമായി മാറുകയായിരുന്നു.

ഈ വിജയം സി.പി.എമ്മിനുള്ളില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് കാരണമാകുമെന്നുറപ്പാണ്. അപക്വമായ നേതൃത്വവും അഹങ്കാരവും പാര്‍ട്ടിയെ എവിടെ എത്തിച്ചു എന്നതിന്റെ തെളിവാണ് ബാലുശ്ശേരിയിലെ ഈ വീഴ്ച. വിവാദങ്ങള്‍ കൊണ്ട് രാഷ്ട്രീയത്തെ നേരിടാന്‍ നോക്കിയവര്‍ക്ക് ജനകീയ കോടതി നല്‍കിയ ശിക്ഷയാണിത്. ബാലുശ്ശേരിയില്‍ വിരിഞ്ഞ ഈ 'സൂര്യോദയം' കേരള രാഷ്ട്രീയത്തില്‍ പുതിയൊരു മാറ്റത്തിന്റെ കാറ്റായി വീശുകയാണ്. അടുത്ത അഞ്ച് വര്‍ഷം സച്ചിന്‍ ദേവിനും ആര്യ രാജേന്ദ്രനും ആത്മപരിശോധനയുടെ കാലമായിരിക്കും.

തിരുവനന്തപുരം മേയര്‍ എന്ന നിലയില്‍ ആര്യ രാജേന്ദ്രന്‍ സ്വീകരിച്ച പല നിലപാടുകളും വിവാദമായപ്പോള്‍ അതില്‍ സച്ചിന്‍ ദേവ് എം.എ.എ നടത്തിയ ഇടപെടലുകള്‍ ബാലുശ്ശേരിയിലെ വോട്ടര്‍മാരില്‍ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രത്യേകിച്ച്, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ യദുവുമായുണ്ടായ റോഡ് തര്‍ക്കം സച്ചിന്‍ ദേവിന്റെ രാഷ്ട്രീയ ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തി. ഒരു സാധാരണ തൊഴിലാളിയെ അധികാരത്തിന്റെ പിന്‍ബലത്തില്‍ നടുറോഡില്‍ തടഞ്ഞുനിര്‍ത്തുകയും തുടര്‍ന്ന് നടന്ന സംഭവവികാസങ്ങളില്‍ എം.എല്‍.എയുടെ ഭാഗത്തുനിന്നുണ്ടായ പക്വതയില്ലാത്ത ഇടപെടലുകളും സഖാക്കള്‍ക്കിടയില്‍ പോലും അതൃപ്തി ഉണ്ടാക്കിയിരുന്നു. ഡ്രൈവര്‍ യദുവിന്റെ കണ്ണുനീര്‍ കേരളം ഗൗരവത്തോടെയാണ് എടുത്തതെന്ന് വോട്ടെണ്ണല്‍ ഫലം തെളിയിക്കുന്നു.

ധാര്‍ഷ്ട്യത്തിനും അധികാര ദുര്‍വിനിയോഗത്തിനുമെതിരെ ബാലുശ്ശേരിയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കിയ മറുപടിയാണിത്. സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ ഗ്രാമങ്ങളില്‍ പോലും വന്‍ വോട്ട് ചോര്‍ച്ചയുണ്ടായപ്പോള്‍ വി.ടി. സൂരജ് എന്ന ജനകീയ മുഖത്തെ ബാലുശ്ശേരി ഹൃദയത്തോട് ചേര്‍ത്തു. യുവജനങ്ങളുടെയും സാധാരണക്കാരുടെ ഇടയില്‍ ആര്യ-സച്ചിന്‍ ദമ്പതികള്‍ക്കെതിരെ രൂപപ്പെട്ട വികാരം യു.ഡി.എഫ് തരംഗമായി മാറുകയായിരുന്നു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!