
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തില്‍ വന്‍ സംഘര്‍ഷം. മരുതോങ്കര പഞ്ചായത്തിലെ നെല്ലിക്കുന്നിലുണ്ടായ ആക്രമണത്തില്‍ ഒരു വനിത ഉള്‍പ്പെടെ ആറ് യുഡിഎഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അഭിജിത്തിന്റെ വിജയത്തിന് പിന്നാലെ നടന്ന ആഹ്ലാദപ്രകടനത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
പരിക്കേറ്റവരില്‍ അഞ്ച് പേരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലും, നില ഗുരുതരമായ അജ്‌നാസ് മഠത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അബ്ദുല്‍ ജലീല്‍, മുനീര്‍ കെ.ടി, ജീവന്‍സ് പ്രകാശ്, അജീര്‍ കെ.ടി, പ്രകാശ് എന്നിവരാണ് പരിക്കേറ്റ മറ്റ് പ്രവര്‍ത്തകര്‍. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇരുമ്പ് വടികള്‍ ഉപയോഗിച്ചാണ് തങ്ങളെ ആക്രമിച്ചതെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. സംഭവത്തില്‍ തൊട്ടില്‍പ്പാലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.