നിവിൻ പോളി

നിവിൻ പോളി

കൊച്ചി: മലയാള സിനിമയിൽ വരാനിരിക്കുന്ന വമ്പൻ റിലീസുകളിൽ ഒന്നായ 'പ്രതിഛായ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും വ്യത്യസ്തമായ സിനിമയായിരിക്കും ഇതെന്ന് സൂചന നൽകുന്നതാണ് നേരത്തെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലർ. സംവിധായകനും നടനുമായ ബാലചന്ദ്രമേനോനും ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

ഷറഫുദ്ദീന്‍, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രാഷ്ട്രീയ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പൊളിറ്റിക്കൽ ഡ്രാമ

കേരളത്തിൽ അടുത്ത കാലത്ത് വലിയ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മലയാള സിനിമയിൽ ഏറെ കാലമായി കാണാത്ത പൊളിറ്റിക്കൽ ഡ്രാമ എന്ന ഴോണറിലാണ് 'പ്രതിഛായ' എത്തുന്നത്. സിനിമാ ജീവിതത്തിന്റെ 50-ാം വർഷത്തിൽ ബാലചന്ദ്രമേനോൻ അതിശക്തമായ ഒരു കഥാപാത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

കേരളം, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾ, വിദേശ രാജ്യങ്ങൾ എന്നിവിടങ്ങളിലായി 90 ദിവസങ്ങൾ എടുത്താണ് ചിത്രീകരണം പൂർത്തിയാക്കിയത്. നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെയും ആയിരത്തിലേറെ പോലീസുകാരെയും അണിനിരത്തി തിരുവനന്തപുരത്ത് ചിത്രീകരിച്ച 'സെക്രട്ടേറിയേറ്റ് വളയൽ' സമരം വലിയ വാർത്തയായിരുന്നു. മലയാള സിനിമയിൽ ഇതിനുമുമ്പ് ഇത്രയധികം ആളുകളെ ഉൾപ്പെടുത്തി വലിയ സീക്വൻസുകൾ ഉണ്ടായിട്ടില്ല.




 അണിയറപ്രവർത്തകർ

ശ്രീ ഗോകുലം മൂവീസ്, ആർ ഡി ഇലുമിനേഷൻസ് എൽഎൽപി എന്നിവയുടെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ഷറഫുദ്ദീന്‍, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, ആൻ അഗസ്റ്റിൻ, സായ് കുമാർ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും ജസ്റ്റിൻ വർഗീസ് സംഗീതവും നിർവഹിക്കുന്നു. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവരാണ് സഹനിർമ്മാതാക്കൾ.

ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളാവുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ മനോജ് സി എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ അരോമ മോഹൻ, ആർട്ട് ഡയറക്ടർ അജി കുറ്റ്യാനി, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം സിജി തോമസ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ സുഗീഷ്‌ എസ് ജി, പിആർഒ സതീഷ് എരിയാളത്ത്, സ്റ്റിൽസ് അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്. പിആർ & മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

നിവിൻ പോളി — Marunadan Malayali | Boolokam | Boolokam