
ന്യൂ ജെഴ്സി ടേണ്‍പൈക്കില്‍ വിമാനം വിളക്കുകാലിലിടിച്ചു; ഒഴിവായത് വന്‍ ദുരന്തം
നെവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡിംഗിനിടെ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം വിളക്കുകാലിലിടിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിയോടെയാണ് സംഭവം നടന്നത്. ഇറ്റലിയിലെ വെനീസില്‍ നിന്നുള്ള യുണൈറ്റഡ് ഫ്‌ലൈറ്റ് UA169 എന്ന ബോയിംഗ് 767 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
ലാന്‍ഡിംഗിനായി താഴ്ന്നു പറക്കുന്നതിനിടെ വിമാനം ന്യൂ ജെഴ്സി ടേണ്‍പൈക്കിലെ വിളക്കുകാലില്‍ തട്ടുകയായിരുന്നു. തുടര്‍ന്ന് വിളക്കുകാലിന്റെ ഭാഗങ്ങള്‍ താഴെ പോവുകയും ടേണ്‍പൈക്കിലൂടെ സഞ്ചരിച്ചിരുന്ന ഒരു ട്രക്കിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പരിക്കേറ്റ ട്രക്ക് ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിട്ടയച്ചു.
വിമാനത്തിലുണ്ടായിരുന്ന 221 യാത്രക്കാരും 10 ജീവനക്കാരും സുരക്ഷിതരാണ്. വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും യാത്രക്കാരെ പുറത്തിറക്കുകയും ചെയ്തു. ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും (FAA) നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും (NTSB) സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
