BoolokamBoolokam

പെണ്‍കുട്ടിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയത് ഇഷ്ടപ്പെട്ടില്ല; പതിനാറുകാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി; കേസെടുത്ത് പോലീസ്

കൊല്ലം: പെണ്‍കുട്ടിക്ക് കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതിന് പതിനാറുകാരനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി. പെൺകുട്ടിയുടെ സഹോദരനും അയാളുടെ സുഹൃത്തും ചേർന്നാണ് ആക്രമണം നടത്തിയത്. കൊല്ലം മങ്ങാട് സ്വദേശിയുടെ മകനെയാണ് ആക്രമിച്ചത്. സംഭവത്തിൽ ഷോണ്‍, ഷിനോ മാത്യു എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ 27-നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.

ഷോണിന്‍റെ സഹോദരിക്ക് അയൽവാസിയായ 16 കാരൻ കിന്‍ഡര്‍ ജോയ് വാങ്ങി നല്‍കിയതാണ് പ്രകോപനത്തിന് കാരണമായത്. രാത്രി 12 മണിക്ക് വീട്ടില്‍ നിന്ന് വിളിച്ചിറക്കിയാണ് ആക്രമിച്ചത്. കത്തി ഉപയോഗിച്ച് പതിനാറുകാരന്റെ വാരിയെല്ലിന് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. 

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!