
കൊല്ലം: റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം മോഷ്ടിച്ച് കടന്നു കളഞ്ഞ പ്രതിയെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു. മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം കല്ലുവെട്ടാന്‍കുഴി റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പാങ്കോണം അനിതാ നിവാസില്‍ അജിത് കുമാറിന്റെ ഇരുചക്രവാഹനമാണ് കഴിഞ്ഞ 30 ന് മോഷണം പോയത്. തുടര്‍ന്ന് അജിത് കുമാര്‍ കൊട്ടിയം പോലീസില്‍ പരാതി നല്‍കി. സിസിടിവി ക്യാമറകള്‍ അടക്കം പരിശോധിച്ച് പ്രതിയെ പോലീസ് തിരിച്ചറിയുകയായിരുന്നു. പള്ളിമണ്‍ വട്ടവിളയില്‍ റജീല മനസിലില്‍ സൈദലിയാണ് കൊട്ടിയം പോലീസിന്റെ പിടിയിലായത്.
സൈദലി സമാനമായ നിരവധി കേസുകളിലും ലഹരി മരുന്ന് കേസുകളിലും വിവിധ പോലീസ് സ്‌റ്റേഷനുകളിലായി മുന്‍പും പിടിയിലായിട്ടുണ്ട്. വാഹനങ്ങള്‍ മോഷ്ടിച്ച ശേഷം കടന്നു കളയുന്ന പ്രതി ഇന്ധനം തീര്‍ന്ന ശേഷം വാഹനം ഉപേക്ഷിച്ച് പോകാറാണ് പതിവ്.
കണ്ണനല്ലൂര്‍ നെടുമണ്‍കാവില്‍ നിന്നും മോഷ്ടിച്ച വാഹനവുമായാണ് ഇയാളെ പിടികൂടിയത്. കൊട്ടിയം പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ ഇന്‍സമാം, ആഷ്‌നി, സൗരവ്, സിപിഓമാരായ അഖില്‍, അരുണ്‍കുമാര്‍, ആന്റണി എന്നിവ അടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധന നടത്തി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
