ഭർത്താവ് എന്ന നിലയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അവളോട് കാട്ടിയത്; ഇന്ന് അതെല്ലാം തിരിച്ചുപിടിച്ചു..ഇതൊക്കെ ഗിഫ്റ്റ് ആയി നൽകുമ്പോൾ മനസ്സ് മുഴുവൻ സന്തോഷമാണ്..!!; തന്റെ പ്രിയതമയ്ക്ക് പ്രതീക്ഷക്കാത്തൊരു സമ്മാനവുമായി അഖിൽ മാരാർ

ഭർത്താവ് എന്ന നിലയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ് അവളോട് കാട്ടിയത്; ഇന്ന് അതെല്ലാം തിരിച്ചുപിടിച്ചു..ഇതൊക്കെ ഗിഫ്റ്റ് ആയി നൽകുമ്പോൾ മനസ്സ് മുഴുവൻ സന്തോഷമാണ്..!!; തന്റെ പ്രിയതമയ്ക്ക് പ്രതീക്ഷക്കാത്തൊരു സമ്മാനവുമായി അഖിൽ മാരാർ

സംവിധായകനും ബിഗ് ബോസ് മലയാളം സീസൺ 5 വിജയിയുമായ അഖിൽ മാരാർക്ക് പതിനൊന്നാം വിവാഹ വാർഷികം. പുതുവർഷ ദിനത്തിൽ ഭാര്യ ലക്ഷ്മിക്ക് ഡയമണ്ട് നെക്ലേസും മോതിരവും സമ്മാനിച്ചാണ് അദ്ദേഹം ഈ സുപ്രധാന ദിനം ആഘോഷിച്ചത്. ഒരു കാലത്ത് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഭാര്യയുടെ താലിമാല വിൽക്കേണ്ടി വന്ന തന്റെ ഭൂതകാലം ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു അഖിൽ ഈ സന്തോഷം പങ്കുവെച്ചത്.


സമൂഹമാധ്യമങ്ങളിലൂടെയാണ് അഖിൽ മാരാർ തന്റെ വൈകാരികമായ നിമിഷം ആരാധകരുമായി പങ്കുവെച്ചത്. "താലിമാല വിറ്റ ഭർത്താവിൽ നിന്നും ഡയമണ്ട് നെക്ലേസും, ഡയമണ്ട് മോതിരവും ഗിഫ്റ്റായി നൽകുമ്പോൾ ഈ മെയിൽ ഷോവനിസ്റ്റിന് ഒരഭിമാനം" എന്ന് അദ്ദേഹം കുറിച്ചു. 108 ഡയമണ്ടുകൾ പതിച്ച മാലയാണ് ലക്ഷ്മിക്ക് സമ്മാനിച്ചതെന്ന് അഖിൽ വീഡിയോയിൽ പറയുന്നുണ്ട്.

ഭാര്യ ലക്ഷ്മി തിരിച്ചൊരു സമ്മാനവും അഖിലിന് നൽകി. ത്രിശൂലം മാതൃകയിലുള്ള കമ്മലാണ് അഖിലിനുള്ള ലക്ഷ്മിയുടെ സമ്മാനം. ജനുവരി 1 തനിക്ക് വിവാഹം നടന്ന ദിവസവും ഒരു സിനിമ സംവിധാനം ചെയ്ത ദിവസവുമാണെന്നും അഖിൽ ഓർമ്മിപ്പിച്ചു.

'ഒരു താത്വിക അവലോകനം' എന്ന ചിത്രത്തിലൂടെയാണ് അഖിൽ മാരാർ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 5-ലെ വിജയിയായി ജനശ്രദ്ധ നേടി. അടുത്തിടെ 'മുള്ളൻകൊല്ലി' എന്ന സിനിമയിലും അദ്ദേഹം അഭിനയിച്ചിരുന്നു. ഈ മനോഹര നിമിഷം പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരും സുഹൃത്തുക്കളുമാണ് അഖിലിനും ലക്ഷ്മിക്കും ആശംസകളുമായി രംഗത്തെത്തിയത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

ഭർത്താവ് എന്ന നിലയിൽ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണ… | Boolokam