
ഇസ്ലാമോ ഫോബിയ സൃഷ്ടിച്ച് ഹിന്ദുവര്‍ഗ്ഗീയ ധ്രുവീകരണത്തിന് ശ്രമിച്ച പിണറായി വിജയന്റെയും സിപിഎമ്മിന്റെയും ദുഷ്ടലാക്കിന് ലഭിച്ച തിരിച്ചടിയാണ് നിയമസഭാ തെരെഞ്ഞെടുപ്പ് ഫലമെന്ന് ഇന്‍കാസ് യു എ ഇ കമ്മിറ്റി സീനിയര്‍ ജനറല്‍ സെക്രട്ടറി കെ. സി അബൂബക്കര്‍ അഭിപ്രായപ്പെട്ടു.
ഒരു കൈതെറ്റ് പോലെ വന്നു ചേര്‍ന്ന തുടര്‍ഭരണം അഴിമതിക്കും ധാര്‍ഷ്ട്യത്തിനും ആക്കം കൂട്ടി എന്നും അദ്ദേഹം പറഞ്ഞു. അഹങ്കാരികളെ ഒരു കാലത്തും ജനം പ്രോല്‍സാഹിപ്പിക്കില്ല എന്നും സൂചന നല്‍ക്കുകയാണ്. ദൂരിപക്ഷം മന്ത്രിമാരും തോല്‍ക്കുകയും മുഖ്യമന്ത്രി തോല്‍വിക്കു സമാനമായ കടന്നു കൂടലുമാണ് ഉണ്ടായത്. വീട്ടില്‍ പോയി ചോദിക്കാന്‍ പറഞ്ഞ പിണറായിയെ ജനം വീട്ടിലിരുത്തി.
