BoolokamBoolokam

സുരേഷ് റെയ്നയെ തല്ലിയ ഹര്‍ദിക്കിനെയും ബുംറയെയും പേടിപ്പിക്കുന്ന രോഹിത് ശര്‍മ; ചോദിക്കാന്‍ ധോണിയും സഞ്ജുവും; വൈറലായി വാഴ ഐപിഎല്‍ വേര്‍ഷന്‍ വീഡിയോ

കൊച്ചി: മലയാള സിനിമയിൽ പുതിയ ചരിത്രമെഴുതി മുന്നേറുകയാണ് നവാഗതനായ എസ്. സവിൻ സംവിധാനം ചെയ്ത 'വാഴ 2'. സോഷ്യൽ മീഡിയ താരങ്ങളായ ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർ തകർത്താടിയ ചിത്രം ഇതിനോടകം 200 കോടിയിലധികം രൂപ കളക്ഷൻ നേടി ഇൻഡസ്ട്രി ഹിറ്റായി മാറിക്കഴിഞ്ഞു. വിപിൻ ദാസ് നിർമ്മിച്ച ഈ ചിത്രം മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് വലിയ വിജയത്തിലേക്ക് കുതിച്ചത്.

ചിത്രത്തിലെ ഗാനങ്ങളും ആക്ഷൻ രംഗങ്ങളും സോഷ്യൽ മീഡിയയിൽ തരംഗമാണ്. പ്രത്യേകിച്ച് കലാഭവൻ മണിയുടെ 'കൊച്ചു കുഞ്ഞിന്റച്ഛനൊരു' എന്ന പാട്ടിന്റെ റീമിക്സ് വേർഷനും അതിനൊപ്പമുള്ള മാസ് ആക്ഷൻ സീനും ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ഈ പാട്ടിന്റെ ഔദ്യോഗിക വീഡിയോ പുറത്തുവന്നതോടെ നിരവധി എഐ വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

'ദി മാർക്കറ്റിംഗ് ജീനിയസ് എഐ' എന്ന പേജ് പുറത്തുവിട്ട 'വാഴ 2' ഐപിഎൽ വേർഷനാണ് ഇപ്പോൾ ഇന്റർനെറ്റിൽ തീ പടർത്തുന്നത്. വിപിൻ ദാസും പങ്കുവെച്ച ഈ വീഡിയോയിൽ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

സോഷ്യൽ മീഡിയയിൽ വൈറലായ 'വാഴ 2' ഐപിഎൽ എഐ വീഡിയോയിലെ ആദ്യ രംഗത്തിൽ സുരേഷ് റെയ്നയെ ഹർദിക് പാണ്ഡ്യ മർദ്ദിക്കുന്നതും, ഇത് കണ്ട് ജസ്പ്രീത് ബുംറയെ രോഹിത് ശർമ്മ ഭയപ്പെടുത്തുന്നതും കാണാം. തൊട്ടുപിന്നാലെ ഇത് ചോദ്യം ചെയ്യാൻ 'ചേട്ടൻ' വേഷത്തിൽ എം.എസ്. ധോണിയും, സഞ്ജു സാംസണും മാസ് എൻട്രി നടത്തുന്നതാണ് വീഡിയോയുടെ രണ്ടാം ഭാഗത്തെ ആവേശകരമാക്കുന്നത്.

ധോണിയും സഞ്ജുവും വീഡിയോ തൂക്കിയെന്നാണ് ആരാധകരുടെ കമന്റുകൾ. വീഡിയോയിൽ ജഡേജ കൂടി വേണമായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. നേരത്തെ ഈ പേജ് പുറത്തിറക്കിയ 90-കളിലെ താരങ്ങളുടെ വേർഷനും വലിയ ഹിറ്റായിരുന്നു. ബിജു കുട്ടൻ, സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അൽഫോൻസ് പുത്രൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിന്റെ ഭാഗമാണ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!