BoolokamBoolokam

സോഫയിലിരുന്ന് ടിവിയിൽ വോട്ടെണ്ണൽ കണ്ടു കൊണ്ടിരുന്ന ആ അച്ഛന്റെ കണ്ണ് അറിയാതെ നിറഞ്ഞു; തന്റെ മകൻ തമിഴ്‌നാട് രാഷ്ട്രീയത്തിൽ തരംഗം സൃഷ്ടിക്കുന്ന കാഴ്ച; 'വിസിൽ' അടിച്ച് ആഹ്ളാദം പ്രകടിപ്പിച്ച് വിജയ് യുടെ കുടുംബം; ഇനി ദളപതി മക്കൾ നായകൻ

ചെന്നൈ: 2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ, രാഷ്ട്രീയ ലോകത്തെ അമ്പരപ്പിക്കുന്ന ഫലസൂചനകളാണ് പുറത്തുവരുന്നത്. കോടിക്കണക്കിന് രൂപ ചിലവാക്കി, വോട്ടർമാർക്ക് പണവും പാത്രങ്ങളും മറ്റ് സമ്മാനങ്ങളും വാരിക്കോരി നൽകിയ ഡിഎംകെ, എഐഎഡിഎംകെ എന്നീ വൻശക്തികളെ പിന്നിലാക്കി നടൻ വിജയ്‍യുടെ തമിഴക വെട്രി കഴകം ആരും പ്രതീക്ഷിക്കാത്ത മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.

നിലവിലെ വിവരങ്ങൾ പ്രകാരം തമിഴക വെട്രി കഴകം 108 സീറ്റുകളിലും, എഐഎഡിഎംകെ 65 സീറ്റുകളിലും, ഭരണകക്ഷിയായ ഡിഎംകെ 61 സീറ്റുകളിലുമാണ് മുന്നിട്ടുനിൽക്കുന്നത്. വോട്ടെണ്ണലിൽ തങ്ങളുടെ പാർട്ടി വ്യക്തമായ ആധിപത്യം തുടരുന്ന പശ്ചാത്തലത്തിൽ, വിജയ്‍യുടെ കുടുംബാംഗങ്ങൾ ഈ വിജയം ആഘോഷിക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

വിജയിന്റെ പിതാവും പ്രശസ്ത സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ കുടുംബാംഗങ്ങളോടൊപ്പം ഈ ചരിത്ര വിജയം ആഘോഷിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. വീഡിയോയിൽ, വിജയ്‍യുടെ കുടുംബാംഗങ്ങൾ പിതാവിനെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്നത് കാണാം.

വീട്ടിലെ സോഫയിലിരുന്ന് ടിവിയിൽ ഫലങ്ങൾ നോക്കിക്കൊണ്ട്, പാർട്ടിയുടെ അടയാളമായ വിസിൽ അടിച്ചാണ് അവർ തങ്ങളുടെ ആഹ്ലാദം പ്രകടിപ്പിച്ചത്. തമിഴ്നാട് രാഷ്ട്രീയ ചരിത്രത്തിൽ വലിയൊരു മാറ്റത്തിന് ഈ തിരഞ്ഞെടുപ്പ് ഫലം വഴിതെളിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

സോഫയിലിരുന്ന് ടിവിയിൽ വോട്ടെണ്ണൽ കണ്ടു കൊണ്ടിരുന്ന ആ അച്ഛന്… | Boolokam