
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കവെ, വ്യത്യസ്തമായ ഒരു വീഡിയോയുമായി എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ രംഗത്ത്. തൃക്കാക്കരയിൽ ജനവിധി തേടിയ അഖിൽ മാരാർ, വോട്ടെണ്ണൽ ദിനത്തിൽ തന്റെ ആഘോഷങ്ങൾ ആശുപത്രിയിലാണെന്ന് വ്യക്തമാക്കുന്ന വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.
ഭാര്യയുടെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അഖില്‍ മാരാര്‍ ആശുപത്രിയിലെത്തിയത്. ഭാര്യയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവെച്ചുകൊണ്ട് താരം പറഞ്ഞത് ഇങ്ങനെ: "എല്ലാവരും തിരഞ്ഞെടുപ്പ് ആവേശത്തിലായിരിക്കും. കേരളത്തിലെ ആഘോഷ ടീമുകൾക്ക് ഹാപ്പി ആഘോഷം. ഫലമൊക്കെ ആഘോഷിച്ച് ഞങ്ങളും ഇവിടെ ആഘോഷിക്കുകയാണ്. ഞങ്ങൾ ആശുപത്രിയിൽ ആഘോഷിക്കും, അപ്പോൾ എല്ലാവരും ആഘോഷിക്ക്".
തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ തൃക്കാക്കരയിൽ അഖിൽ മാരാർ പിന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസാണ് മണ്ഡലത്തിൽ നിലവിൽ ലീഡ് ചെയ്യുന്നത്. സ്ഥാനാർത്ഥി പ്രഖ്യാപനം മുതൽ പ്രചരണ വേളയിലെ അഖിൽ മാരാരുടെ പ്രസ്താവനകൾ വരെ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിശേഷങ്ങൾ.
