'വൗ എന്തൊരു പ്രൊഫഷണല്‍ റൊമാന്റിക് പ്രൊപ്പോസല്‍'; ഡേറ്റിന് താത്പര്യമുണ്ടെന്ന് മെയിൽ; പ്രതിഫലം അറിയിച്ചാൽ പരിപാടികൾ സെറ്റ് ആക്കാം; വൈറലായി സന അൽത്താഫ് പങ്കുവെച്ച സ്ക്രീൻഷോട്ട്

'വൗ എന്തൊരു പ്രൊഫഷണല്‍ റൊമാന്റിക് പ്രൊപ്പോസല്‍'; ഡേറ്റിന് താത്പര്യമുണ്ടെന്ന് മെയിൽ; പ്രതിഫലം അറിയിച്ചാൽ പരിപാടികൾ സെറ്റ് ആക്കാം; വൈറലായി സന അൽത്താഫ് പങ്കുവെച്ച സ്ക്രീൻഷോട്ട്

കൊച്ചി: നടിയും മോഡലുമായ സന അൽത്താഫിന് ഡേറ്റിങ് ക്ഷണിച്ച് നിരന്തരം ഇമെയിലുകൾ അയച്ച ചെന്നൈ ആസ്ഥാനമായുള്ള വ്യവസായിയെ സന തന്നെ തുറന്നുകാട്ടി. ഡേറ്റിന് താത്പര്യമുണ്ടെന്നും എത്രയാണ് പ്രതിഫലം എന്നും ചോദിച്ചുകൊണ്ടുള്ള ഇമെയിലുകളുടെ സ്ക്രീൻഷോട്ടുകൾ സന തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെ പങ്കുവെക്കുകയായിരുന്നു. നിരന്തരമായി തനിക്ക് ഇയാൾ മെയില്‍ അയചിരുന്നതായും സന പറയുന്നു.

എൻ. ബാലാജി എന്ന പേരിൽ സ്വയം പരിചയപ്പെടുത്തിയ ഇയാൾ താൻ ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബിസിനസ്സുകാരനും വ്യവസായിയുമാണെന്നും സനയോടൊപ്പമൊരു ഡേറ്റിന് താത്പര്യമുണ്ടെന്നും മെയിലിൽ പറയുന്നു. പ്രതിഫലത്തിന്റെ കാര്യം അറിയിച്ചാൽ അതനുസരിച്ച് പരിപാടികൾ ആസൂത്രണം ചെയ്യാമെന്നും മെയിലിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയിലെ ഏത് ഭാഗത്തും അല്ലെങ്കിൽ മാലിദ്വീപിലോ ദുബായിലോ വെച്ച് കൂടിക്കാഴ്ചക്ക് സാധിക്കുമെന്നും ബാലാജി വാഗ്ദാനം ചെയ്യുന്നു.

"വൗ എന്തൊരു പ്രൊഫഷണല്‍ റൊമാന്റിക് പ്രൊപ്പോസല്‍" എന്ന അടിക്കുറിപ്പോടെയാണ് സന ഈ സ്ക്രീൻഷോട്ടുകൾ പങ്കുവെച്ചത്. സെപ്റ്റംബറിലും ഡിസംബറിലുമായി മൂന്ന് തവണയാണ് സനയ്ക്ക് സമാനമായ മെയിലുകൾ ലഭിച്ചത്. എല്ലാ തവണയും ഒരേ ഉള്ളടക്കമുള്ള മെയിലുകളാണ് ഇയാൾ അയച്ചിട്ടുള്ളത്.



'വിക്രമാദിത്യൻ' എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ സന അൽത്താഫ്, പിന്നീട് 'മറിയം മുക്ക്', 'ഒടിയൻ', 'ബഷീറിന്റെ പ്രേമലേഖനം', 'റാണി പദ്മിനി' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരം, നൃത്ത വീഡിയോകളിലൂടെയും ശ്രദ്ധേയയാണ്. നടൻ ഹക്കീം ഷാജഹാനാണ് സനയുടെ ഭർത്താവ്.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

'വൗ എന്തൊരു പ്രൊഫഷണല്‍ റൊമാന്റിക് പ്രൊപ്പോസല്‍'; ഡേറ്റിന്… | Boolokam