“ജമാഅത്തെ ഇസ്‌ലാമി അധികാര കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത് അപകടകരം, യുഡിഎഫ് പുനരാലോചന നടത്തണം” എന്ന് കെഎൻഎം (കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ) മർക്കസ്സുദ്ദഅ്‌വ ആവശ്യപ്പെട്ടു എന്ന വാദത്തോടെ ഒരു പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധം വലിയ ചർച്ചയായിരുന്നു. യുഡിഎഫ് ഭരണം വന്നാൽ ആഭ്യന്തരവകുപ്പ് ജമാഅത്തെ ഇസ്ലാമി കൈപ്പിടിയിലൊതുക്കുമെന്നാണ് ബിജെപി ആരോപിച്ചത്. ബന്ധത്തിനെതിരെ സമസ്ത ഇ.കെ. വിഭാഗവും രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പോസ്റ്റർ പ്രചരിക്കുന്നത്. To advertise here, മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. പ്രചരിക്കുന്ന പോസ്റ്റിൻ്റെ സ്ക്രീൻഷോട്ട്. https://www.facebook.com/mkshamsu.mkshamsu/posts/pfbid02PmzJZDb7c9hoeiYr7LwMJkCP3QAsUGnYsTbRxyf41z936iyJSqy4kFdtSLTkxt2Yl അന്വേഷണം പ്രചരിക്കുന്ന പോസ്റ്ററിന്റെ മുകൾഭാഗത്ത് "കെഎൻഎം" എന്ന് അറബിയിലും അതിന് താഴെയായി "മർക്കസുദ്ദഅവ" എന്ന് ഇംഗ്ലീഷിലും എറ്റവും അടിവശത്തായി "കെഎൻഎം മർക്കസുദ്ദഅവ" എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. സി.പി ഉമർ സുല്ലമി പ്രസിഡന്റും എം.അഹമ്മദ് കുട്ടി മദനി ജനറൽ സെക്രട്ടറിയുമായ കേരള നദ്‌വത്തുൽ മുജാഹിദീനിലെ (KNM) ഒരു വിഭാഗമാണ് മർക്കസുദ്ദഅവ. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമായ വെൽഫെയർ പാർട്ടിയുടെ യുഡിഎഫ് പിന്തുണയെച്ചൊല്ലി മറ്റ് മുന്നണികളും ഇസ്ലാം മതസംഘടനകളും വലിയ വിമർശം ഉന്നയിച്ചിരുന്നു. സിപിഎം യുഡിഎഫിനെതിരായി ജമാഅത്തെ ഇസ്ലാമി ബന്ധം ആരോപിച്ചപ്പോൾ ബിജെപി-സിപിഎം 'ഡീൽ' വിമർശം ഉയർത്തിയാണ് യുഡിഎഫ് പ്രതിരോധിച്ചത്. പ്രചരിക്കുന്ന സന്ദേശത്തിൽ പറയുന്ന വിവരങ്ങൾ ഉൾപ്പെടുത്തി കീവേർഡ് സർച്ച് ചെയ്തെങ്കിലും വിശ്വസനീയമായ വിവരങ്ങളോ മാധ്യമ റിപ്പോർട്ടുകളോ കണ്ടെത്താനായില്ല. മാത്രമല്ല ഇവരുടെ ഔദ്യോഗിക വെബ്സൈറ്റിലോ സമൂഹമാധ്യമ പേജുകളിലോ ഇത്തരത്തിലൊരു പ്രസ്താവന പുറത്തിറക്കിയതായും ഇല്ല. വിശദമായി പരിശോധനയിൽ ഇവരുടെ ഫേസ്ബുക്ക് പേജിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വ്യക്തമാക്കി കഴിഞ്ഞ ഏപ്രിൽ 10-ന് പോസ്റ്റ് പങ്കുവച്ചതായി കണ്ടു . “KNM Markazudawa യുടെ പേരിൽ ഇത്തരം ഒരു വ്യാജ പോസ്റ്റർ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി അറിഞ്ഞു. സംഘടനയുടെ പേരിൽ ഇപ്പോൾ ഇങ്ങനെ ഒരു വ്യാജ വാർത്ത പ്രചരിപ്പിക്കുന്നത് ദുരുദ്ദ്യേശപരമാണ്. കാരണക്കാർക്കെതിരെ സൈബർ സെല്ലിൽ പരാതിപ്പെടുമെന്നും നിയമ നടപടി സ്വീകരിക്കുമെന്നും പ്രസിഡണ്ട് സി.പി. ഉമർ സുല്ലമി ജനറൽ സെക്രട്ടറി എം. അഹമ്മദ് കുട്ടി മദനി ട്രഷറർ കെ.എൽ.പി. യൂസഫ്, സംഘനാ സെക്രട്ടറി എൻ.എം. അബ്ദുൽ ജലീൽ മാസ്റ്റർ എന്നിവർ സംയുക്ത പ്രസതാവനയിൽ അറിയിച്ചു” എന്ന വിവരണത്തോടെയാണിത്. ഫേസ്ബുക്ക് പോസ്റ്റ് താഴെ കാണാം. വാസ്തവം ഇത് വ്യാജപ്രചാരണമാണ്. ഇത്തരത്തിലൊരു പ്രസ്താവന കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ നടത്തിയിട്ടില്ല. Content Highlights: Viral social media post attributed to KNM Markazudawa is confirmed fake., No official statement issued by KNM regarding UDF and Jamaat-e-Islami relations in 2026., KNM leadership has officially denied the content and initiated legal action against the creators., Fact-check analysis proves the graphic is a deliberate attempt to spread misinformation. Published: 17 Apr 2026, 03:08 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

"ജമാഅത്ത്-യുഡിഎഫ് ബന്ധം: പ്രചരിക്കുന്നത് വ്യാജവാർത്തയെന്ന് കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ | Fact Check
M
MathrubhumiSource Link
23 days ago