"ഭരതനാട്യം 2: മോഹിനിയാട്ടം" എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. വാഴ, തലവര എന്നീ ചിത്രങ്ങൾക്കുശേഷം ഇലക്ട്രോണിക് കിളി സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മുത്താണ്. ഗാനം ആലപിച്ചിരിക്കുന്നത് 'മോണിക്ക' എന്ന ഗാനത്തിലൂടെ ശ്രദ്ധേയയായ സുഭലാഷിണിയാണ്. To advertise here, തോമസ് തിരുവല്ല ഫിലിംസും സൈജു കുറുപ്പ് എന്റർടൈൻമെന്റ്സിന്റെയും ബാനറിൽ ഒരുങ്ങുന്ന "ഭരതനാട്യം 2: മോഹിനിയാട്ടം" ഏപ്രിൽ 10-ന് തിയേറ്ററുകളിൽ എത്തും. കൃഷ്ണദാസ് മുരളിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ലിനി മറിയം ഡേവിഡ്, അനുപമ ബി. നമ്പ്യാർ എന്നിവർ ചേർന്നാണ് നിർമാണം. സൈജു കുറുപ്പിന്റെ പ്രൊഡക്ഷൻ കമ്പനി കൂടിയാകുമ്പോൾ ചിത്രം അണിയറയിൽ വലുതായി എന്തോ കരുതിവെച്ചിട്ടുണ്ട് എന്ന് ഉറപ്പാണ്. സൈജു കുറുപ്പിന്റെ നൂറ്റിഅമ്പതാം ചിത്രം എന്ന പ്രത്യേകതയുമുണ്ടിതിന്. ചിത്രത്തിന്റെ രചന: കൃഷ്ണദാസ് മുരളി, വിഷ്ണു ആർ. പ്രദീപ്. ഛായാഗ്രഹണം: ബബ്ലു അജു. ചിത്രസംയോജനം: ഷഫീഖ് വി.ബി., സംഗീതം: ഇലക്ട്രോണിക് കിളി., കലാസംവിധാനം: ദിൽജിത് എം. ദാസ്., ശബ്ദസംവിധാനം: ധനുഷ് നായനാർ., ശബ്ദമിശ്രണം: വിപിൻ നായർ., വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, ചമയം: മനോജ് കിരൺരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സാംസൺ സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സൽമാൻ കെ.എം. പ്രൊഡക്ഷൻ കൺട്രോളർ: ജിതേഷ് അഞ്ചുമന. സ്റ്റിൽസ്: വിഷ്ണു എസ്. രാജൻ. മോഷൻ പോസ്റ്റർ: ഡോട്ട് വി.എഫ്.എക്സ്. സ്റ്റുഡിയോ. പി.ആർ.ഒ.: എ.എസ്. ദിനേശ്. പബ്ലിസിറ്റി ഡിസൈൻ: യെല്ലോ ടൂത്ത്. മീഡിയ പ്ലാനിങ് & കോണ്ടന്റ് ഡിസൈൻ: പപ്പറ്റ് മീഡിയ. Content Highlights: Directed by Krishnadas Murali and produced under Saiju Kurup’s own banner, the landmark 150th film "Bharathanatyam 2: Mohiniyattam" is set for a grand theatrical release on April 10. Published: 21 Mar 2026, 08:58 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

"ഭരതനാട്യം 2: മോഹിനിയാട്ടം"- ആദ്യഗാനം പുറത്തിറങ്ങി, ചിത്രം ഏപ്രിൽ 10-ന് തിയേറ്ററുകളിലേക്ക്
M
MathrubhumiSource Link
about 2 months ago