അക്കാഫ് അസോസിയേഷന്റെ ഇഫ്താർ കിറ്റ് വിതരണം മൂന്ന് ലക്ഷം കവിഞ്ഞു

അക്കാഫ് അസോസിയേഷന്റെ ഇഫ്താർ കിറ്റ് വിതരണം മൂന്ന് ലക്ഷം കവിഞ്ഞു

M
MathrubhumiSource Link
ദുബായ് : അക്കാഫ് അസോസിയേഷന്റെ ലേബർ ക്യാമ്പുകളിലെ ഇഫ്താർ കിറ്റ് വിതരണം മൂന്ന് ലക്ഷം കവിഞ്ഞു. അൽ ഖൂസിലെയും സോനാപുരിലെയും വിവിധ ലേബർ ക്യാമ്പുകൾ, ഖിസൈസിലെ അബൂബക്കർ അൽ സിദ്ദിക്ക് മസ്ജിദ്, ഖിസൈസിലെ രണ്ട് സിഗ്‌നലുകളിലുമായാണ് ഇത്രയും കിറ്റുകൾ വിതരണം ചെയ്തതെന്ന് ജനറൽ കൺവീനർ ജിജോ അറക്കൻ, ജോയിന്റ് ജനറൽ കൺവീനർമാരായ റാഹില നിഷാൻ, തമ്പാൻ കെ. പറമ്പത്ത്, ജുമീഷ് മാധവൻ, സജി ജോർജ്, പോൾസൺ മണപ്പുറത്ത് എന്നിവർ അറിയിച്ചു. സമൂഹത്തിലെ നിരവധി പ്രമുഖർ ഇക്കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ലേബർ ക്യാമ്പുകളിൽ കിറ്റ് വിതരണത്തിൽ അതിഥികളായി എത്തിയെന്ന് അക്കാഫ് അസോസിയേഷൻ പ്രസിഡന്റ പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ഷൈൻ ചന്ദ്രസേനൻ എന്നിവർ അറിയിച്ചു. To advertise here, അക്കാഫ് അസോസിയേഷൻ ട്രഷറർ രാജേഷ് പിള്ള, വൈസ് പ്രസിഡന്റ് ലക്ഷ്മി അരവിന്ദ്, ഡയറക്ടർ ബോർഡ് മെമ്പർമാരായ ഗിരീഷ് മേനോൻ, വിൻസന്റ് വലിയ വീട്ടിൽ, മുനീർ സി. എൽ., സുനിൽകുമാർ ആർ. എന്നിവരും വിവിധ കോളേജ് അലംനൈ ഭാരവാഹികളും ഇഫ്താർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകുന്നുണ്ട്. Published: 20 Mar 2026, 01:43 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അക്കാഫ് അസോസിയേഷന്റെ ഇഫ്താർ കിറ്റ് വിതരണം മൂന്ന് ലക്ഷം കവിഞ… | Boolokam