കാഞ്ഞങ്ങാട് : പ്രകൃതിയെയും മനുഷ്യനെയും ഉൾച്ചേർത്ത വരികൾ. ആകുലതയുടെയും ആശങ്കയുടെയും നിഴൽ വിരിഞ്ഞവ. പ്രണയവും സൗഹൃദവും അത്രമേൽ സ്നേഹവും ചേർത്തുവച്ച കാല്പനികത. മഹാകവി അക്കിത്തത്തിന് ആദരമായി കവിതകൾ പെയ്തിറങ്ങി. To advertise here, 110 കവികളാണ് ഒരേ വേദിയിൽ ഒരുദിവസം അവരവരുടെ കവിതകൾ ആലപിച്ചത്. തിരുവനന്തപുരത്തുനിന്ന് കല്ലറ അജയനും തൊടുപുഴയിൽനിന്ന് രാജൻ ചിറപ്പുറത്തും എറണാകുളത്തുനിന്ന് റോമി ബെന്നിയുമെല്ലാം പരസ്പരം സൗഹൃദംപങ്കിട്ടും വിശേഷങ്ങൾ പറഞ്ഞും കവിതയെ ചേർത്തുപിടിച്ചു. ഇത്രയധികം കവികൾ സംഗമിക്കുന്നതിന് വേദിയൊരുക്കിയത് സപര്യ സാംസ്‌കാരിക വേദി. അക്കിത്തത്തിന്റെ ജന്മശതാബ്ദി സമാപന സമ്മേളനത്തിൽ കാവ്യാർച്ചന എന്ന ലക്ഷ്യത്തോടെ 'കാവ്യശതം' എന്ന പേരിലായിരുന്ന ഈ വേറിട്ട സംഗമം. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. സുകുമാരൻ പെരിയച്ചൂർ അധ്യക്ഷനായി. പോത്താംകണ്ടം ആനന്ദഭവനം സ്വാമി കൃഷ്ണാനന്ദ ഭാരതി, കവി മാധവൻ പുറച്ചേരി, സുറാബ്, ബാലഗോപാൻ കാഞ്ഞങ്ങാട്, പ്രേമചന്ദ്രൻ ചോമ്പാല, കരിവെള്ളൂർ നാരായണൻ, ഡോ. ആനന്ദകൃഷ്ണൻ എടച്ചേരി, കുഞ്ഞപ്പൻ തൃക്കരിപ്പൂർ, സി.പി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. യുവകവി ജയകൃഷ്ണൻ മാടമനയുടെ അശരീരി കവിതാസമാഹാരവും സപര്യയുടെ വിവേകാനന്ദ സപര്യ കവിതാ സമാഹാരവും പ്രകാശനം ചെയ്തു. കുഞ്ഞിരാമൻ നായരെ നമസ്കരിക്കുന്നു-കൈതപ്രം കാഞ്ഞങ്ങാട്ടെത്തിയാൽ മഹാകവി പി. കുഞ്ഞിരാമൻ നായരെ നമസ്‌കരിക്കാതെ സംസാരിക്കാനാകില്ലെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി. കവി അക്കിത്തത്തിന് ആദരമായി സപര്യ നടത്തിയ 'കാവ്യശതം' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹാകവി അക്കിത്തം മലയാള കവിതയുടെ വെളിച്ചമായിരുന്നുവെന്നും അക്കിത്തത്തെ ആദരിക്കുകയെന്നാൽ കാവ്യലോകത്തെയൊട്ടാകെ കൈകൂപ്പലാണെന്നും അദ്ദേഹം പറഞ്ഞു.

അക്കിത്തത്തിന് ആദരമായി കവിതകളുടെ പകൽ; എത്തിയത് 110 കവികൾ
M
MathrubhumiSource Link
about 2 months ago