പൊൻകുന്നം : ചിറക്കടവ് ഗ്രാമദീപം വായനശാലാ പ്രവർത്തകരും ബാലവേദി അംഗങ്ങളും അക്ഷരനഗരിയിലെ അക്ഷരക്കാഴ്ചകൾ കണ്ടു. To advertise here, നാട്ടകത്തെ അക്ഷരമ്യൂസിയം, കോട്ടയം മാതൃഭൂമിയുടെ പ്രസ് തുടങ്ങിയ ഇടങ്ങളിൽ അവർ കോട്ടയത്തിന്റെ അക്ഷരപ്പെരുമയറിഞ്ഞു. വായനശാലയുടെ പ്ലാറ്റിനം ജൂബിലി ആഘോഷഭാഗമായാണ് വിജ്ഞാനയാത്ര ഒരുക്കിയത്. അക്ഷരമ്യൂസിയത്തിൽ ചിത്രങ്ങൾ, ശബ്ദശേഖരം, മലയാളത്തിലെ പ്രമുഖ സാഹിത്യകാരന്മാരുടെ കൈയെഴുത്തുപ്രതികൾ, ലിപികളുടെ പരിണാമചരിത്ര വീഡിയോ, ഗോത്രഭാഷകളുടെയും ദ്രാവിഡഭാഷകളുടെയും ഗാലറി എന്നിവയെല്ലാം കണ്ടു. മാതൃഭൂമി കോട്ടയം യൂണിറ്റ് ആസ്ഥാനത്ത് മാതൃഭൂമിയുടെ നൂതനമായ പ്രസിലെത്തി അച്ചടിയുടെ വഴികളും മനസ്സിലാക്കി. വൈക്കം സത്യാഗ്രഹ സ്മാരകം, ഇണ്ടംതുരുത്തിമന, പെരുമ്പളം ദ്വീപ് എന്നിവിടങ്ങളും സന്ദർശിച്ചു. വായനശാലാ പ്രസിഡന്റ് ടി.പി. രവീന്ദ്രൻപിള്ള, സെക്രട്ടറി പി.എൻ. സോജൻ, ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സി.അംഗം എൻ.ഡി. ശിവൻ, വായനശാലാ ഭാരവാഹികളായ വി.ജെ. മഞ്ജു, ദിവ്യാ രാജേഷ്, അശ്വിൻ നരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി. Published: 02 Apr 2026, 01:56 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അക്ഷരമ്യൂസിയം, മാതൃഭൂമി പ്രസ്...അക്ഷരവഴിയിലെ കാഴ്ചകൾ കണ്ട് കുട്ടികൾ
M
MathrubhumiSource Link
about 1 month ago