അക്ഷരോന്നതി ജില്ലാതല ഉദ്ഘാടനവും ഊരുത്സവവും

അക്ഷരോന്നതി ജില്ലാതല ഉദ്ഘാടനവും ഊരുത്സവവും

M
MathrubhumiSource Link
പൂക്കോട്ടുംപാടം : അക്ഷരോന്നതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഊരുത്സവവും അമരമ്പലം പഞ്ചായത്തിലെ പാട്ടകരിമ്പ് ഉന്നതിയിൽ നടന്നു. തദ്ദേശവകുപ്പിന്റെ നേതൃത്വത്തിൽ വായനയുടെ ലോകത്തേക്ക് ഗോത്രജനതയെ ചേർത്തുപിടിക്കുക ലക്ഷ്യമിട്ടാണ് ‘അക്ഷരോന്നതി’ ആവിഷ്കരിച്ചത്. To advertise here, ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിനു കീഴിലെ ആർ.ജി.എസ്.എ. ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റും അമരമ്പലം പഞ്ചായത്തുംചേർന്നാണ് സംഗമം സംഘടിപ്പിച്ചത്. ആര്യാടൻ ഷൗക്കത്ത് എം.എൽ.എ. ഉദ്ഘാടനംചെയ്തു. പുസ്തകവിതരണം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. ജസീറ ഉദ്ഘാടനംചെയ്തു. അമരമ്പലം പഞ്ചായത്ത് പ്രസിഡന്റ് വി.പി. അഫീഫ അധ്യക്ഷയായി. നിലമ്പൂർ, കാളികാവ് ബ്ലോക്ക് പഞ്ചായത്തുകളിൽനിന്നു ശേഖരിച്ച ആയിരത്തോളം പുസ്തകങ്ങൾ കൈമാറി. വിദ്യാഭ്യാസ, കായിക, കലാരംഗങ്ങളിൽ നേട്ടമുണ്ടാക്കിയ ആദിവാസി വിഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികളെ ആനുമോദിച്ചു. ജില്ലാ ജോയിന്റ് ഡയറക്ടർ ജൂനിയർ സൂപ്രണ്ട് പ്രതിപൻ, ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ കേമ്പിൽ രവി, അംഗം അമീർ വള്ളികാടൻ എന്നിവർ പ്രസംഗിച്ചു. Published: 15 Mar 2026, 03:33 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അക്ഷരോന്നതി ജില്ലാതല ഉദ്ഘാടനവും ഊരുത്സവവും — Mathrubhumi |… | Boolokam