അഗ്നിസുരക്ഷാ വാരാചരണം നടത്തി

അഗ്നിസുരക്ഷാ വാരാചരണം നടത്തി

മട്ടന്നൂർ : ദേശീയ അഗ്നിസുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി കണ്ണൂർ വിമാനത്താവളത്തിലും പരിസരപ്രദേശങ്ങളിലും വിവിധ ബോധവത്കരണ പരിപാടികൾ നടത്തി. എയർപോർട്ട് റെസ്ക്യൂ ആൻഡ് ഫയർ ഫൈറ്റിങ് വിഭാഗവും കേരള സംസ്ഥാന അഗ്നിരക്ഷാവിഭാഗവുമായി ചേർന്നാണ് പരിപാടികൾ നടത്തിയത്. ദേശീയ അഗ്നിസുരക്ഷാദിനത്തിൽ ഫയർ സർവീസ് പ്രവർത്തനങ്ങൾക്കിടയിൽ ജീവൻ ബലിയർപ്പിച്ച ധീരസേനാനികൾക്ക് ആദാരാഞ്ജലികൾ അർപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും 'ഫയർ സേഫ്റ്റി അറ്റ് ഹോം' എന്ന വീഡിയോ റീൽ മത്സരങ്ങൾ നടത്തി. To advertise here, അഗ്നിരക്ഷാവിഭാഗം ജീവനക്കാർ മട്ടന്നൂർ ബസ്‌സ്റ്റാൻഡിൽ അഗ്നിസുരക്ഷയെക്കുറിച്ചുള്ള മൈം പ്രദർശിപ്പിച്ചു. നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് ഉദ്ഘാടനം ചെയ്തു. മട്ടന്നൂർ ഫയർ സ്റ്റേഷനിൽനിന്ന് വിമാനത്താവളത്തിലേക്ക് മോട്ടോർസൈക്കിൾ റാലിയും സംഘടിപ്പിച്ചു. ഫയർ സർവീസ് ജില്ലാ മേധാവി അരുൺ ഭാസ്കർ ക്ലാസെടുത്തു. റൺ ഫോർ ഫയർ സേഫ്റ്റി എന്ന സന്ദേശവുമായി സൗഹൃദ മാരത്തൺ സംഘടിപ്പിച്ചു.കിയാൽ എം.ഡി. സി.ദിനേശ്‌കുമാർ ഉദ്ഘാടനം ചെയ്തു. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അശ്വിനികുമാർ, അഗ്നിരക്ഷാവിഭാഗം മേധാവി വി.പി.പവിത്രൻ എന്നിവർ സംസാരിച്ചു. Published: 23 Apr 2026, 03:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഗ്നിസുരക്ഷാ വാരാചരണം നടത്തി — Mathrubhumi | Boolokam | Boolokam