ബി. അജിത് രാജ് Last Updated: 31 March 2026, 07:41 AM IST ദീര്‍ഘദൂര സര്‍വീസുകള്‍ക്കുവേണ്ടി കെ.എസ്.ആര്‍.ടി.സി. സുരക്ഷിതമല്ലാത്ത പഴയമോഡല്‍ കോച്ചുകള്‍ തിരഞ്ഞെടുത്തതും ദുരൂഹമാണ്. കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസിന് തീപ്പിടിച്ചപ്പോള്‍. ഫോട്ടോ - മാതൃഭൂമി തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ അഗ്‌നിശമനസജ്ജീകരണങ്ങളില്ലാത്ത ബസുകൾ വാങ്ങിയത് കെ.എസ്.ആർ.ടി.സി.ക്ക് വിനയായി. പുത്തൻ ബസുകൾ വഴിയിൽ കത്തുമ്പോൾ പുറമേനിന്ന് ബക്കറ്റും വെള്ളവുമായി ഓടേണ്ട സ്ഥിതിയാണ്. ഞായറാഴ്ച വെഞ്ഞാറമൂടുവെച്ച് സ്ലീപ്പർ ബസിന് തീപിടിച്ചെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ട് സ്വിഫ്റ്റ് ബസുകൾ ഉൾപ്പെടെ ആറ് ബസുകൾക്കാണ് അടുത്തയിടെ തീപിടിച്ചത്. To advertise here, യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പുതിയ ബസുകളിൽ 2025 ഒക്ടോബർമുതൽ അഗ്‌നിശമന സംവിധാനങ്ങൾ നിർബന്ധമാക്കിയിരുന്നു. ഷോർട്ട് സർക്യൂട്ട് തടയാനുള്ള സജ്ജീകരണങ്ങൾ, ആധുനിക എമർജൻസി വാതിലുകൾ എന്നിവ ഉൾപ്പെടുത്തി ബസ് കോച്ചുകൾ കേന്ദ്രം പരിഷ്‌കരിച്ചത്. തീയുടെ സാന്നിധ്യം തുടക്കത്തിലേ തിരിച്ചറിഞ്ഞ് സ്വയം പ്രവർത്തിക്കാൻകഴിയുന്ന അഗ്‌നിശമന സംവിധാനങ്ങളാണ് നിഷ്‌കർഷിച്ചിരുന്നത്. നിലവാരമുള്ള നിർമാണഘടകങ്ങൾ നിർബന്ധമാക്കാൻ ബസ് കോച്ചുകൾക്ക് സർട്ടിഫിക്കേഷനും നിർബന്ധമാക്കി. എന്നാൽ, പഴയതലമുറ കോച്ചുകൾക്ക് കരാർനൽകിയ കെ.എസ്.ആർ.ടി.സി. ഇളവുതേടി സർക്കാരിനെ സമീപിച്ചു. കോർപ്പറേഷന്റെ ആവശ്യം പരിഗണിച്ച സർക്കാർ 2026 ഫെബ്രുവരിവരെ ഇളവുനൽകി. ദീർഘദൂര സർവീസുകൾക്കുവേണ്ടി കെ.എസ്.ആർ.ടി.സി. സുരക്ഷിതമല്ലാത്ത പഴയമോഡൽ കോച്ചുകൾ തിരഞ്ഞെടുത്തതും ദുരൂഹമാണ്. അതേസമയം, കെ.എസ്.ആർ.ടി.സി.ക്ക് സർക്കാർ നൽകിയ ഇളവ് മുതലെടുത്തത് സ്വകാര്യബസ് ലോബിയാണ്. ഉത്തരവ് കെ.എസ്.ആർ.ടി.സി.ക്ക് വേണ്ടിയാണെന്നു പറയുന്നുണ്ടെങ്കിലും സ്വകാര്യബസുകാർക്കുകൂടി ബാധകമാകുന്ന വിധത്തിലാണ് ഉത്തരവിറക്കിയിട്ടുള്ളത്. ഈ ഇളവ് മുതലെടുത്ത് സ്വകാര്യബസ്സുടമകൾ പരമാവധി ടൂറിസ്റ്റ് ബസുകൾ നിരത്തിലിറക്കി. കർണാടകത്തിലെ ഫാക്ടറിയിൽ നിർമാണം പൂർത്തിയാകാതെ കിടന്ന ഷാസികൾപോലും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ബസാണെന്ന് രേഖപ്പെടുത്തി രജിസ്ട്രേഷൻ നേടി. ഫെബ്രുവരിക്കുള്ളിൽ രജിസ്ട്രേഷൻ നേടാൻകഴിയാത്ത ബസുകൾക്കുവേണ്ടി സുരക്ഷാമാനദണ്ഡങ്ങളിൽ മൂന്നുമാസത്തേക്കുകൂടി സർക്കാർ ഇളവും നൽകിയിട്ടുണ്ട്. Content Highlights: KSRTC purchased buses lacking mandatory fire safety systems., Government granted relaxations on safety norms until February 2026., Private bus operators are exploiting these exemptions to register substandard vehicles., Frequent fire incidents in new Swift and sleeper buses raise critical safety concerns. Published: 31 Mar 2026, 07:41 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അഗ്‌നിശമന സംവിധാനങ്ങളിലെ ഇളവ് വിനയായി; KSRTC-യുടെ പുത്തൻ ബസിൽ തീപടരുന്നു
M
MathrubhumiSource Link
about 1 month ago