നേമം: കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായ നേമത്ത് മത്സരം മുറുകിത്തുടങ്ങിയതോടെ വിവാദങ്ങളും തുടങ്ങി. കഴിഞ്ഞദിവസം നേമത്തെ എൻ.ഡി.എ. സ്ഥാനാർഥിയും ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖറിന്റെ പ്രചാരണത്തിന് അഘോരികളെ രംഗത്തിറക്കിയെന്നതാണ് പുതിയ വിവാദം. To advertise here, നെടുങ്കാട്ട് ഒരു യോഗത്തിൽ രാജീവ് ചന്ദ്രശേഖറിനെ അഘോരി അനുഗ്രഹിക്കുന്ന ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇതിനെതിരേ എൽ.ഡി.എഫ്. സ്ഥാനാർഥി വി.ശിവൻകുട്ടി രംഗത്തെത്തി. അഘോരികളെ പ്രചാരണത്തിനു കൊണ്ടുവന്നത് ഗുരുതരമായ ചട്ടലംഘനമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതം രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലെന്ന് ഭരണഘടനയിൽ പറയുന്നുണ്ട്. അഘോരികൾ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കുന്നതിൽ തെറ്റില്ല. ഇനി വീടുകളിൽ പ്രചാരണത്തിനു പോകുമോ എന്ന ഭയത്തിലാണ് ജനങ്ങളെന്നും സ്കൂൾ സമയത്ത് ഇവർ ഇറങ്ങിയാൽ കുട്ടികൾ ഭയന്നുപോകുമെന്നും വി.ശിവൻകുട്ടി പരിഹസിച്ചു. പ്രചാരണത്തിന് സന്ന്യാസിമാരെ കൊണ്ടുവന്നുവെന്നത് രാജീവ് ചന്ദ്രശേഖർ നിഷേധിച്ചു. ഉത്തരപ്രദേശിൽനിന്ന് കന്യാകുമാരിയിലേക്കു പോയ അഘോരി യാത്രാമധ്യേ തങ്ങളുടെ കുടുംബയോഗത്തിലെത്തി ബി.ജെ.പി. സ്ഥാനാർഥിയാണോ എന്ന് ചോദിച്ച് അടുത്തുവരുകയായിരുന്നുവെന്ന് വിശദീകരിച്ചു. അഘോരിയുടെ വാഹനത്തിന് ഇന്ധനം നിറയ്ക്കാൻ കാശുചോദിച്ചപ്പോൾ അഞ്ഞൂറുരൂപ കൊടുത്തതായും അദ്ദേഹം പറഞ്ഞു. Content Highlights: Controversy erupts in Nemom over alleged involvement of Aghoris in BJP campaign., LDF candidate V. Sivankutty criticizes the move as a violation of election norms., Rajeev Chandrasekhar denies hiring Aghoris, claiming he only helped with fuel costs., The incident highlights rising political tensions in the Nemom constituency. Published: 25 Mar 2026, 07:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അഘോരികളെ വിളിച്ചിട്ടില്ല, ഡീസലടിക്കാൻ കാശുകൊടുത്തുവെന്ന് രാജീവ് ചന്ദ്രശേഖർ, പരിഹാസവുമായി ശിവൻകുട്ടി
M
MathrubhumiSource Link
about 2 months ago