തിരുവനന്തപുരം: സ്ഥാനാർഥികൾ കളംനിറഞ്ഞു. അജൻഡകൾ പരമാവധി ജനങ്ങളിലേക്ക് എത്തിച്ചുകഴിഞ്ഞു. തർക്കവിഷയങ്ങളിൽ നേർക്കുനേർ ആരോപണപ്രത്യാരോപണങ്ങളുമായി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഒരുവശത്ത്. ഈ ഏറ്റുമുട്ടലിൽ തലയിടാതെ പറ്റാവുന്നിടത്ത് ജയിച്ചുകയറാനുള്ള വഴിതേടി ബി.ജെ.പി.യും. പ്രചാരണം രണ്ടാംഘട്ടത്തിലേക്ക് കടക്കുമ്പോൾ ഉച്ചസ്ഥായിയിലെത്തിയിരിക്കുകയാണ് കേരളത്തിലെ രാഷ്ട്രീയച്ചൂട്. To advertise here, മത്സരചിത്രം തെളിഞ്ഞതോടെയാണ്, പ്രചാരണ അജൻഡ സെറ്റ്‌ചെയ്യുന്ന വിധത്തിലുള്ള കടന്നാക്രമണത്തിലേക്ക് നേതാക്കൾ കടന്നത്. സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണമുയർത്തി പ്രതിപക്ഷനേതാവാണ് അതിന് തുടക്കമിട്ടത്. നേരിടാൻ മുഖ്യമന്ത്രി നേരിട്ടിറങ്ങി. കോൺഗ്രസിനെ പൊതുവേയും പ്രതിപക്ഷനേതാവിനെ പ്രത്യേകിച്ചും സംഘപരിവാർ ബന്ധത്തിൽ കുരുക്കിയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതിരോധം. ആ വാഗ്വാദം ഇപ്പോഴും തുടരുന്നുണ്ട്. വയനാട്ടിലെ ദുരിതബാധിതർക്ക് വീടുവെച്ചുനൽകാൻ കോൺഗ്രസ് പിരിച്ച കണക്കെവിടെയെന്നതായിരുന്നു മുഖ്യമന്ത്രി തൊടുത്ത ചോദ്യം. എ.ഐ.സി.സി.യുടെ അക്കൗണ്ട് വിവരങ്ങളിൽപ്പോലും പിരിച്ചപണത്തിന്റെ കണക്കില്ലെന്ന് അതിന്റെ രേഖകൾ വെളിപ്പെടുത്തി ചോദിച്ചു. പണം കെ.പി.സി.സി. പ്രസിഡന്റിന്റെയും പ്രതിപക്ഷനേതാവിന്റെയും ജോയിന്റ് അക്കൗണ്ടിലുണ്ടെന്ന ഒറ്റവാക്കിലുള്ള മറുപടിയുമായാണ് പ്രതിപക്ഷനേതാവ് ഇതിനെ നേരിട്ടത്. അത് ദുർബലമായ പ്രതിരോധവുമായിരുന്നു. എന്നാൽ, വയനാട് ഫണ്ടിന്റെ പേരിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽനിർത്താനുള്ള സി.പി.എം. തന്ത്രം അവർക്കും വിജയിപ്പിക്കാനായില്ല. മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം', 'വീട്ടിൽപ്പോയി ചോദിക്ക്' എന്നിങ്ങനെയുള്ള വിവാദപ്രയോഗങ്ങളിൽ പ്രചാരണ അജൻഡകൾ മാറിപ്പോയി. സർക്കാരിന്റെ പത്തുവർഷത്തെ വികസന-ക്ഷേമ പദ്ധതികൾ ജനങ്ങളോട് വിവരിച്ച് വിശ്വാസം നേടിയെടുത്തും ജമാഅത്തെ ഇസ്ലാമി ബന്ധത്തിൽ യു.ഡി.എഫിന്റെ രാഷ്ട്രീയമായി ഒറ്റപ്പെടുത്തിയുമുള്ള പ്രചാരണ അജൻഡയുമായാണ് എൽ.ഡി.എഫ്. പോരിനിറങ്ങിയത്. പത്തുവർഷത്തെ ഭരണകോട്ടങ്ങളാണ് യു.ഡി.എഫും അവതരിപ്പിക്കാൻ ഉന്നമിട്ടത്. ജമാഅത്തെ ഇസ്ലാമി ബന്ധത്തിന്റെ പേരിൽ യു.ഡി.എഫിനെ കുറ്റപ്പെടുത്തിയ എൽ.ഡി.എഫ്, എസ്.ഡി.പി.ഐ., പി.ഡി.പി. ബന്ധമുണ്ടെന്ന ആരോപണം കേൾക്കുന്ന സ്ഥിതിയിലെത്തി. മണ്ഡലത്തിലെ പ്രധാനകേന്ദ്രങ്ങളിൽ നേതാക്കൾക്കൊപ്പം റോഡ് ഷോ, വാഹന പ്രചാരണം, താരപ്രചാരകരെ ഇറക്കി പൊതുയോഗം ഇതൊക്കെയാണ് രണ്ടാംഘട്ട പ്രചാരണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രി നേരത്തേ എൽ.ഡി.എഫിന്റെ മണ്ഡലപ്രചാരണത്തിലേക്ക് കടന്നു. ഏഴുജില്ലകൾ പൂർത്തിയാക്കി. പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രചാരണത്തിനിറങ്ങുന്നത്. ബി.ജെ.പി.-എൻ.ഡി.എ. മണ്ഡലംതലത്തിലുള്ള പ്രചാരണത്തിലാണ് ഇപ്പോഴുള്ളത്. ഇനി ദേശീയ നേതാക്കളിറങ്ങും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത്ഷായുമെല്ലാം കേരളത്തിലെത്തുന്നുണ്ട്. എസ്ഡിപിഐ പിന്തുണ; വ്യക്തമാക്കാതെ മുഖ്യമന്ത്രി പാലക്കാട് മങ്കട, വേങ്ങര മണ്ഡലങ്ങളിൽ എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് എസ്.ഡി.പി.ഐ. പിന്തുണ പ്രഖ്യാപിച്ചതിനെ തള്ളിപ്പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ. എൽ.ഡി.എഫ്. മലപ്പുറം ഉൾ പ്പെടെ പലയിടത്തും സ്വതന്ത്രരെ നിർത്താറുണ്ട ന്നും അത് മുസ്ലിം ലീഗിന് വലിയ പ്രയാസം സൃഷ്ടി ച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു. അതിൽ വിഷമ മുള്ളവരുണ്ടാകും. അത്തരം കാര്യങ്ങളിൽ തെറ്റായ ചിത്രം ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമമാണ് നട ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ രമേശ് ചെന്നിത്തല ഉന്ന യിച്ച ഡീൽ ആരോപണം നുണയാണെന്നും പിണറായി വിജയൻ പറഞ്ഞു. 'നുണപറഞ്ഞ് സ്വയം പരിഹാസ്യനാവരുത്' തിരഞ്ഞെടുപ്പു പ്രചാരണരംഗത്ത് ജനങ്ങളെ ബാധിക്കുന്ന വികസന-ക്ഷേമ പ്രവർത്തനങ്ങളെപ്പറ്റിയോ, രാഷ്ട്രീയത്തെക്കുറിച്ചോ ഒരക്ഷരംപോലും മിണ്ടാതെ പ്രതിപക്ഷ നേതാവും യു.ഡി.എഫും നുണവർത്തമാനങ്ങൾ മാത്രം ചർച്ചചെയ്ത്, കാലം കഴിക്കാമെന്ന വ്യാമോഹത്തിലാണ്. വസ്തുതകളുമായി പുലബന്ധംപോലുമില്ലാത്ത നുണകൾ ദിവസവും മൂന്നോ നാലോ എന്ന കണക്കിൽ പറഞ്ഞുകൊണ്ട്, പ്രതിപക്ഷ നേതാവ് സ്വയം പരിഹാസ്യനായിമാറുകയാണ്. തന്നെപ്പോലെ മറ്റുള്ളവരും നുണകളേ പറയാറുള്ളൂ എന്ന ധാരണ മനസ്സിൽ അരക്കിട്ടുറപ്പിച്ചാണ് അദ്ദേഹം നിത്യവും നുണകൾ തട്ടിവിട്ടുകൊണ്ടിരിക്കുന്നത്. 'സ്വർണക്കൊള്ള മറയ്ക്കാൻ നുണകളുടെ കൊട്ടാരം പണിയുന്നവർ' എന്ന ശീർഷകത്തിൽ, അദ്ദേഹത്തിന്റെ ഒരു ലേഖനം കാണുകയുണ്ടായി. സ്വർണക്കൊള്ള നടത്തിയവരെയും, സ്വർണം ശബരിമലയിൽനിന്ന് കടത്തിക്കൊണ്ടുപോയവരെയും, സർവാദരണീയരെന്നമട്ടിൽ സോണിയാഗാന്ധിയുടെ അതിസുരക്ഷാസംവിധാനങ്ങളുള്ള വീട്ടിൽ കൊണ്ടുപോയത് യു.ഡി.എഫ്. കൺവീനറും മറ്റൊരു കോൺഗ്രസ് എം.പി.യും കൂടിയാണ്. അവരെ എന്തിനു കൊണ്ടുപോയി എന്നും സോണിയാഗാന്ധിയുടെ കൈത്തണ്ടയിൽ ആ കള്ളക്കടത്തുകാർ എന്താണ് അണിയിച്ചുകൊടുത്തതെന്നും യു.ഡി.എഫ്. കൺവീനറോ, ആ കോൺഗ്രസ് എം.പി.യോ ഇതേവരെ മിണ്ടിയിട്ടില്ല. എന്തേ ഇതേപ്പറ്റി പ്രതിപക്ഷ നേതാവിന് ഒരു കുറ്റബോധവും തോന്നാത്തത്? ഇതിനു ന്യായയുക്തമായ ഒരു വിശദീകരണം നൽകിയതിനുശേഷം പ്രതിപക്ഷ നേതാവ് സ്വർണക്കൊള്ളയെപ്പറ്റി ചർച്ചചെയ്യുന്നതായിരിക്കും ഉചിതം. യു.ഡി.എഫ്. അധികാരത്തിൽവന്നാൽ ലൈഫ് മിഷൻ പൂട്ടിക്കെട്ടുമെന്ന്, യു.ഡി.എഫ്. കൺവീനർ ആയിരുന്നകാലത്ത് എം.എം. ഹസൻ പറഞ്ഞകാര്യം ചാനലുകളുടെ ലൈബ്രറി പരിശോധിച്ച് അദ്ദേഹത്തിന് ബോധ്യപ്പെടാവുന്നതേയുള്ളൂ. ലൈഫ് പദ്ധതിക്കെതിരേ കോടതിയിൽപ്പോയി, പാവങ്ങൾക്ക് ലഭിക്കേണ്ട പാർപ്പിടത്തിനു തടയിടാൻ നോക്കിയത് വടക്കാഞ്ചേരിയിലെ പഴയ ഒരു കോൺഗ്രസ് എം.എൽ.എ.യാണ് എന്നകാര്യം പ്രതിപക്ഷ നേതാവ് ഓർക്കുന്നില്ലേ? 2011-16-ലെ യു.ഡി.എഫ്. സർക്കാർ 4,43,000 വീടുകൾ പണിതുനൽകിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദവും ഒരു യമണ്ടൻ നുണയാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിവിധ ഭവനപദ്ധതികളിലായി മൊത്തം നാലായിരത്തിൽ താഴെ വീടുകൾമാത്രമേ നിർമിച്ചുനൽകിയിട്ടുള്ളൂ എന്നത് നിയമസഭാ രേഖകളിലുണ്ട്. വിവിധ പദ്ധതികൾ പ്രകാരം വീടുകളുടെ അറ്റകുറ്റപ്പണികൾക്കടക്കം ചെലവഴിച്ചത് 21,78,80,769 രൂപ മാത്രമാണ്. 2016 ഫെബ്രുവരി 24-ന് അന്നത്തെ പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ച ചിഹ്നമിടാത്ത ചോദ്യത്തിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്. ഇതിനേക്കാൾ വലിയ ഒരു നുണ ഒരു സങ്കോചവുമില്ലാതെ പറയാൻ ചരിത്രത്തിലെ ഏറ്റവും വലിയ നുണയനായി കരുതപ്പെടുന്ന സാക്ഷാൽ ജോസഫ് പോൾ ഗീബൽസിനുപോലും കഴിയുമെന്നുതോന്നുന്നില്ല. മന്ത്രി ശിവൻകുട്ടിയെക്കുറിച്ച് 'ഇവനാണോ മന്ത്രി' എന്ന് പുച്ഛഭാവത്തോടെ പ്രതിപക്ഷ നേതാവ് ചോദിക്കുന്നത് ഇപ്പോഴും യുറ്റിയൂബിൽ കാണാൻകഴിയും. ഇതുപക്ഷേ, മോശമായിപ്പോയി എന്ന് കേരളസമൂഹം ഒന്നടങ്കം പറഞ്ഞപ്പോൾ, താൻ മന്ത്രിയെ ഇവനെന്നു വിളിച്ചിട്ടേയില്ല എന്ന കല്ലുവെച്ച നുണ പറയാനും അദ്ദേഹത്തിന് ഒരു വിഷമവുമുണ്ടായില്ല. ഇത്തരത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞുകൊണ്ടിരിക്കുന്ന നുണകളെപ്പറ്റി വേണമെങ്കിൽ ഒരു പുസ്തകംതന്നെ എഴുതാവുന്നതാണ്. ഇങ്ങനെ നുണകൾ പറഞ്ഞുപറഞ്ഞ് അദ്ദേഹം ഗീബൽസിന്റെ കസേരയിൽ കയറിയിരിക്കാനുള്ള ശ്രമത്തിലാണ്.

അങ്കക്കളരി രണ്ടാംചുവടിലേക്ക്; കടന്നാക്രമണത്തിലേക്ക് കടന്ന് നേതാക്കൾ, ഇനി ദേശീയ നേതാക്കളിറങ്ങും
M
MathrubhumiSource Link
about 1 month ago