അങ്കമാലി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

അങ്കമാലി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ

M
MathrubhumiSource Link
അങ്കമാലി : കഴിഞ്ഞ പത്തുവർഷത്തെ ഭരണനേട്ടങ്ങൾ കണക്കിലെടുത്താൽ എൽ.ഡി.എഫിന് തുടർഭരണം ഉറപ്പാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജു പറഞ്ഞു. അങ്കമാലിയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി സാജു പോളിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസമേഖലയിലും പൊതുആരോഗ്യമേഖലയിലും അഭൂതപൂർവമായ നേട്ടങ്ങൾ കൈവരിച്ചു. സാമൂഹിക പെൻഷൻ 600 രൂപയിൽനിന്ന് 2000 രൂപയായി ഉയർന്നു. കേരളം അതിദാരിദ്ര്യവിമുക്ത സംസ്ഥാനമായി മാറിയെന്നും ബിജു പറഞ്ഞു. To advertise here, അങ്കമാലി സി.എസ്.എ. ഹാളിൽനടന്ന കൺവെൻഷനിൽ സി.പി.ഐ. ജില്ലാ കമ്മിറ്റിയംഗം എം. മുകേഷ് അധ്യക്ഷനായി. നേതാക്കളായ ജോസ് തെറ്റയിൽ, അഡ്വ. കെ.കെ. ഷിബു, കെ.പി. റെജീഷ്, കെ.എ. ചാക്കോച്ചൻ, കെ. തുളസി, സി.കെ. സലിംകുമാർ, ടോമി കെ. തോമസ്, മാത്യുസ് കോലഞ്ചേരി, ബെന്നി മൂഞ്ഞേലി, വർഗീസ് ജോർജ് പൈനാടത്ത്, പോൾ വർഗീസ്, തങ്കച്ചൻ ആലപ്പാടൻ, സെബാസ്റ്റ്യൻ കന്നപ്പിള്ളി, മാർട്ടിൻ ബി. മുണ്ടാടൻ, ബിജു പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു. ജോസഫ് ചിറയത്ത് ചെയർമാനും കെ.കെ. ഷിബു സെക്രട്ടറിയുമായ 501 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു. Published: 23 Mar 2026, 12:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അങ്കമാലി എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ — Mathrubhumi | Bo… | Boolokam