അങ്കമാലി : കാറിൽ കടത്തുകയായിരുന്ന 62 കിലോ കഞ്ചാവുമായി യുവാവ് അങ്കമാലിയിൽ പിടിയിൽ. കാസർകോട് ഉളിയത്തടുക്ക നാഷണൽ നഗർ ബിസ്മില്ല മൻസിലിൽ ഹനീഫിനെ (38) ആണ് എറണാകുളം റൂറൽ ജില്ലാ ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. To advertise here, ഒഡിഷയിൽനിന്ന് കോട്ടയം ഭാഗത്തേക്ക് കാറിൽ കടത്തുകയായിരുന്നു കഞ്ചാവ്. അങ്കമാലി ടി.ബി. ജങ്ഷനിൽ വെച്ചാണ് കാർ പിടികൂടിയത്. കാറിന്റെ പിൻസീറ്റിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്ത് 31 പൊതികളിലാക്കിയാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഇയാൾ കാറിൽ ഒഡിഷയിൽ പോയി അവിടെ നിന്നുള്ള ലഹരി വിൽപ്പന സംഘത്തിൽനിന്നു കഞ്ചാവ് വാങ്ങി വരുകയായിരുന്നു. പരിശോധനകൾ ഒഴിവാക്കാൻ അപ്രധാന വഴികളിലൂടെയാണ് യാത്രചെയ്തിരുന്നത്. ഈ വർഷം റൂറൽ ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്. നർകോട്ടിക് സെൽ ഡിവൈ.എസ്.പി. ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈ.എസ്.പി. ബാബുക്കുട്ടൻ, അങ്കമാലി എസ്.ഐ. മാരായ എം.കെ. ശ്യാം, ലാൻസി ദാസ്, കെ.പി. വിജു, എം.എസ്. വിജീഷ്, എ.എസ്.ഐ. ടി.ആർ. രാജീവ്, സീനിയർ സി.പി.ഒ. ജിബിൻ കൃഷ്ണ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. Published: 22 Apr 2026, 03:11 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അങ്കമാലിയിൽ 62 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
M
MathrubhumiSource Link
18 days ago