കുമ്പള : അപ്രത്യക്ഷമാകുന്ന അങ്ങാടിക്കുരുവികളെ തേടി വിദ്യാർഥികളും പക്ഷി സ്നേഹികളും. കുമ്പള ഹോളിഫാമിലി എയ്ഡഡ് യു.പി. സ്കൂൾ ഇക്കോ ക്ലബ് അംഗങ്ങളും പക്ഷിസ്നേഹികളും ചേർന്നാണ് നഗരത്തിലെ അങ്ങാടിക്കുരുവികളെക്കുറിച്ച് സർവേയുമായി രംഗത്തിറങ്ങിയത്. നഗരത്തിലെ വിവിധ കടകളിലും മറ്റും നടത്തിയ നിരീക്ഷണത്തിൽ 33 അങ്ങാടിക്കുരുവികളെ കണ്ടെത്തി. ചില കടയുടമകൾ അങ്ങാടിക്കുരുവികളുടെ സംരക്ഷണത്തിനായി കൃത്രിമക്കൂടുകളുമുണ്ടാക്കിവെച്ചിട്ടുണ്ട്. To advertise here, അങ്ങാടിക്കുരുവികളുടെ ആവാസ കേന്ദ്രങ്ങളും അങ്ങാടിക്കുരുവികൾ തന്നെയും അപകടകരമാംവിധം കുറയുന്നതായി ചില സർവേഫലങ്ങൾ വ്യക്തമാക്കിയിരുന്നു. വിഷം നിറഞ്ഞ ഭക്ഷ്യധാന്യങ്ങൾ, ആഗോളതാപനം, ആഹാരദൗർലഭ്യം, കൂടുകൂട്ടാനിടമില്ലാത്ത പുതിയ കെട്ടിടങ്ങളുടെ നിർമാണം ഇവയൊക്കെ അങ്ങാടിക്കുരുവികൾ അപ്രത്യക്ഷമാകുന്നതിന് കാരണമായി ശാസ്ത്രലോകം ചൂണ്ടിക്കാട്ടുന്നു. വിദ്യാർഥികളായ സ്പന്ദന, സാദന, ചൈത്ര, ദൃതി, സാത്വിക, ലക്ഷ്യ, നെഹരിക എന്നിവരെ കൂടാതെ പക്ഷിനിരീക്ഷകരായ രാജു കിദൂർ, സംഘർഷ് ഉത്തർപ്രദേശ്, ഉഷാകിരൺ എന്നിവർ സർവേയിൽ പങ്കെടുത്തു. Published: 21 Mar 2026, 01:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
