കൊടുമൺ : കൊടുമൺ അങ്ങാടിക്കൽവടക്ക് പ്രദേശത്ത് യാത്രാക്ലേശം രൂക്ഷം. ചന്ദനപ്പള്ളി-കൂടൽ റൂട്ടിൽ മുമ്പ് ഒട്ടേറെ സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ ഒരു ബസ് മാത്രമാണ് മാവേലിക്കര-പന്തളം- ചന്ദനപ്പള്ളി-കൂടൽ-പുനലൂർ റൂട്ടിൽ സർവീസ് നടത്തുന്നത്. അടൂർ-കൊടുമൺ- അന്തിച്ചന്ത-വള്ളിക്കോട് വഴി പത്തനംതിട്ടയിലേക്ക് മുമ്പ് അഞ്ച് ബസുകൾ സർവീസ് നടത്തിയിരുന്നു. To advertise here, ഇപ്പോൾ ഒന്നുമാത്രമാണ് സർവീസ് നടത്തുന്നത്. പഞ്ചായത്ത് ആസ്ഥാനമായ കൊടുമൺ, താലൂക്ക് ആസ്ഥാനമായ അടൂർ, ജില്ലാ ആസ്ഥാനമായ പത്തനംതിട്ട, ചങ്ങലപ്പള്ളി ജങ്ഷൻ എന്നിവിടങ്ങളിലേക്ക് പോകണമെങ്കിൽ ഓട്ടോകളെയും ടാക്സികളെയുമാണ് യാത്രക്കാർക്ക് ആശ്രയം. പഞ്ചായത്തിന്റെ വിദൂര ഭാഗങ്ങളിൽ നിന്നുള്ളവർക്ക് അങ്ങാടിക്കൽ വടക്ക് സർക്കാർ ആയുർവേദ ആശുപത്രിയിലും അങ്ങാടിക്കൽ വില്ലേജ് ഓഫീസിലും ഗണപതിക്ഷേത്രം, മാമ്പിലാവിൽ ശാസ്താക്ഷേത്രം, പെരുമലത്തലി ശിവക്ഷേത്രം എന്നിവിടങ്ങളിൽ എത്തുവാൻ വാഹന സൗകര്യങ്ങൾ ഇല്ല. കൂടുതൽ ബസുകൾ അടൂരിൽ നിന്നോ പന്തളത്ത് നിന്നോ ചന്ദനപ്പള്ളിയിൽനിന്നും കൂടലിലേക്ക് സർവീസ് നടത്തിയാൽ യാത്രാക്ലേശത്തിന് ഒരു പരിധിവരെ പരിഹാരമാകും. അടൂർ -കൊടുമൺ-ഇടവമ്മൂട്-കൊച്ചാലുംമൂട് വഴി പത്തനംതിട്ടയിലേക്ക് ബസുകൾ സർവീസ് നടത്തിയാൽ അത് ഉൾപ്രദേശത്തുള്ള നൂറുകണക്കിന് യാത്രക്കാർക്കും സൗകര്യമാകും. കോന്നി സർക്കാർ മെഡിക്കൽ കോളേജിലെത്താനും അങ്ങാടിക്കൽ വടക്ക് പ്രദേശവാസികൾക്ക് നേരിട്ട് ബസ് സർവീസില്ല. പത്തനംതിട്ട ചെന്നിട്ട് ചുറ്റി വേണം കോന്നിയിലെത്താൻ. കൊടുമൺ-കൊച്ചാലുംമൂട് റോഡ് വികസിപ്പിക്കണം കൊടുമൺ-ഇടവമ്മൂട്-അങ്ങാടിക്കൽ വടക്ക് അന്തിച്ചന്ത-കൊച്ചാലുംമൂട് റോഡ് ബി.എം.ബി.സി. നിലവാരത്തിൽ വികസിപ്പിക്കണമെന്ന് നാട്ടുകാരുടെ ഏറെനാളായുള്ള ആവശ്യമാണ്. കൊടുമണ്ണിൽനിന്നും ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് എത്താനുള്ള ഏറ്റവും എളുപ്പവഴിയാണിത്. ഏഴംകുളം -കൈപ്പട്ടൂർ റോഡ് അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിച്ചതോടുകൂടി നാഗർഗോവിൽ, കന്യാകുമാരി, തിരുവനന്തപുരം, കൊല്ലം പ്രദേശങ്ങളിലുള്ള അയ്യപ്പഭക്തർക്ക് അടൂർ, പത്തനംതിട്ട, ഓമല്ലൂർ തുടങ്ങിയ പ്രദേശങ്ങൾ വഴി കറങ്ങിപ്പോകാതെ പെട്ടെന്ന് ശബരിമലയിൽ എത്താൻ കഴിയും. ഇതിനായി എം.സി. റോഡിൽ ഏനാത്തുനിന്നും തിരിച്ച് ഏനാത്ത്-ഏഴംകുളം റോഡുവഴി ഏഴംകുളം-കൈപ്പട്ടൂർ റോഡിൽ പ്രവേശിച്ച് കൊടുമണ്ണിൽ എത്തി. ഇടവമ്മൂട് - കൊച്ചാലുംമൂട് റോഡുവഴി പോയാൽ ഗതാഗതത്തിരക്ക് കുറയുവാനും സമയം ലാഭിക്കുവാനും കഴിയും. ഇതിനായി ഇടവമ്മൂട് മുതൽ കൊച്ചാലുംമൂട് വരെയുള്ള റോഡ് വീതികൂട്ടി ബി.എം.ബി.സി. നിലവാരത്തിൽ വികസിപ്പിക്കണമെന്ന് അധികൃതർക്ക് നിവേദനം നൽകിയിട്ടുണ്ടെന്ന് ഗ്രാമപ്പഞ്ചായത്ത് അംഗം ജി.അനിരുദ്ധൻ പറഞ്ഞു. യാത്രാക്ലേശത്തിന് പരിഹാരം കാണണം അങ്ങാടിക്കൽ വടക്ക് പ്രദേശങ്ങളിൽ ഉള്ള നൂറുകണക്കിന് യാത്രക്കാർ അടൂർ ,പത്തനംതിട്ട, പന്തളം, കൊടുമൺ, ഓമല്ലൂർ പ്രദേശങ്ങളിലേക്ക് പോകുന്നതിന് വാഹന സൗകര്യം ഇല്ലാതെ ബുദ്ധിമുട്ടുകയാണ്. ഈ റൂട്ടുകൾ വഴി ബസ് സർവീസ് ആരംഭിക്കണം. കെ. സുരേഷ് കുമാർ, മുല്ലൂർ വീട്, അങ്ങാടിക്കൽ വടക്ക് കെ.എസ്.ആർ.ടി.സി. തഴയുന്നു വിദ്യാർഥികളടക്കം ദിവസവും നൂറുകണക്കിന് യാത്രക്കാരുള്ള ഈ മേഖലയെ കെ.എസ്.ആർ.ടി.സി. പാടെ തഴയുകയാണ്. അടൂർ-കൊടുമൺ-ചന്ദനപ്പള്ളി- അങ്ങാടിക്കൽ വടക്ക്-നെടുമങ്കാവ് വഴി കോന്നി മെഡിക്കൽ കോളേജിലേക്ക് ഒരു ബസ് സർവീസ് നടത്തിയാൽ അങ്ങാടിക്കൽ പ്രദേശത്തെ പാവപ്പെട്ട രോഗികൾക്ക് ഏറെ സൗകര്യമായിരുന്നു. സി.രഞ്ജിത്ത്, ഉടയാൻപറമ്പിൽ, അങ്ങാടിക്കൽ വടക്ക്

അങ്ങാടിക്കൽവടക്കുള്ളവർക്ക് ബസ് കാണാൻ കൊതിയാണ്
M
MathrubhumiSource Link
19 days ago