ജീ വിതപ്പാച്ചിലിനിടെ സ്വയം ജീവിക്കാനും കുടുംബത്തിനുവേണ്ടി സമയംകണ്ടെത്താനും കഴിയാതെ പോകുന്ന ദമ്പതികൾ. അർഹിക്കുന്ന സമയത്ത് ശരിയായ പരിപാലനം ലഭിക്കാതെ സമൂഹത്തിന് മുന്നിൽ കേവലം പ്രശ്‌നക്കാരനായി തീരുന്ന മകൻ. പരിചിതമായ പരിസരമാണെങ്കിലും വ്യത്യസ്തമായ ആഖ്യാനശൈലിയുമായി പ്രേക്ഷകർക്കുമുന്നിലേക്കെത്തുകയാണ് മലയാള ചിത്രം 'അച്ചപ്പാസ് ആൽബം'. To advertise here, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമിക്കുന്ന 'അച്ചപ്പാസ് ആൽബം' വെള്ളിയാഴ്ച തിയേറ്ററുകളിലേക്കെത്തും. ദീപ്തി പിള്ള ശിവൻ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ പ്രീമിയർ കഴിഞ്ഞദിവസം കൊച്ചി ഫോറം മാളിലെ പിവിആർ ഐ നോക്‌സിലെ നിറഞ്ഞ സദസ്സിനുമുന്നിൽ നടന്നു. ടൈം ട്രാവൽ ആഖ്യാനശൈലി ഉപയോഗിച്ചുകൊണ്ട് മനുഷ്യബന്ധങ്ങളുടെ അർഥം ആഴവും കണ്ടെത്താൻ ശ്രമിക്കുന്ന ചിത്രമാണ് 'അച്ചപ്പാസ് ആൽബം'. കൗമാരതാരം സിദ്ധാൻഷു സഞ്ജീവ് ശിവൻ ഇരട്ടവേഷത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്ന അനിർബൻ ഭട്ടാചാര്യയും സഞ്ജീവ് ശിവനും ഉമേഷ് നായരും ചേർന്നാണ്. മറാഠി നടന്മാരായ മോഹൻ അഗാഷെ, ആദിനാഥ് കൊത്താരെ എന്നിവർ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. ഇവർക്കുപുറമേ മലയാളത്തിന്റെ പ്രിയതാരങ്ങളായ സംവിധായകൻ കൂടിയായ ജോണി ആന്റണി പ്രിയങ്കാ നായർ, അഞ്ജന അപ്പുക്കുട്ടൻ, ഓമന ഔസേഫ് എന്നിവരും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വേണു നാഗവള്ളി സംവിധാനം ചെയ്ത 'കളിപ്പാട്ട'ത്തിൽ മോഹൻലാലിന്റെ മകളായി അഭിനയിച്ച് ശ്രദ്ധനേടിയ നടിയാണ് ചിത്രത്തിന്റെ സംവിധായികയായ ദീപ്തി പിള്ള ശിവൻ. ആദിനാഥ് കൊത്താരെ അവതരിപ്പിക്കുന്ന കുട്ടനും പ്രിയങ്കയുടെ മല്ലിയും അപ്പുവായെത്തിയ സിദ്ധാൻഷുവും ഉൾപ്പെടുന്ന ഒരു ചെറിയ കുടുംബം. വീട്ടുജോലിക്കാരി എന്നതിനേക്കാൾ, കുട്ടന് ചെറുപ്പം മുതൽ അടുപ്പമുള്ള ലക്ഷ്മി ചേച്ചി എന്ന കഥാപാത്രത്തെയാണ് ഓമന ഔസേഫ് അവതരിപ്പിക്കുന്നത്. നഗരജീവിതത്തിലെ പാച്ചിലുകൾക്കിടയിൽ കുട്ടന്റെ ശ്രദ്ധ ജോലിയിൽ മാത്രമായി ഒതുങ്ങുന്നു. കുടുംബജീവിതത്തിന് അർഹിക്കുന്ന സമയം അനുവദിക്കാൻ കഴിയാതെ വരുന്നതോടെ മൂന്നുപേരും മൂന്നുതുരുത്തുകളായി തീരുന്നു. ഇങ്ങനെ വളരുന്ന മകൻ നിരന്തര പ്രശ്‌നക്കാരനായി മാറുന്നു. വാശിക്കാരനായ അപ്പുവിന്റെ ഒരു നിമിഷത്തെ ശ്രദ്ധക്കുറവിൽ ലക്ഷ്മിക്ക് ഗുരുതരമായ പരിക്കുപറ്റുന്നു. ഇതിന് മകനെ മുറിയിൽ അടച്ചിട്ട് ശിക്ഷ നൽകനാണ് കുട്ടന്റെ തീരുമാനം. ഇവിടെനിന്ന് ചിത്രം പിന്നീട് മറ്റൊരു വഴിയിൽ സഞ്ചരിക്കുന്നു. അത്രയും നേരം യാഥാർഥ്യത്തോട് അടുത്തുനിൽക്കുന്ന രീതിയിൽ മുന്നോട്ടുപോയ കഥയിൽ ഫാന്റസിയും ടൈം ട്രാവലും കടന്നുവരുന്നു. ഇവിടെയാണ് മോഹൻ അഗാഷെ അവതരിപ്പിക്കുന്ന മജീഷ്യനായ 'അച്ചപ്പൻ' കഥാപാത്രം പ്രേക്ഷകനുമുന്നിലേക്കെത്തുന്നത്. പഴയകാലവും സമകാലീന സാഹചര്യവും ഇടകലർത്തി, രണ്ടുകാലത്തുനടക്കുന്ന സംഭവങ്ങൾ ചേർത്ത് നോൺ ലീനിയറായാണ് ഇവിടെ മുതൽ കഥ സഞ്ചരിക്കുന്നത്. രണ്ടുകാലത്തെ മനുഷ്യബന്ധങ്ങളിലെ സങ്കീർണ്ണതകളും ഊഷ്മളതകളും ചിത്രം പിന്നീട് ആവിഷ്‌കരിക്കുന്നു. രണ്ടുകാലത്തെ വിശ്വസനീയമായി അവതരിപ്പിക്കാൻ സംവിധായികയ്ക്ക് സാധിക്കുന്നതോടെ ചിത്രം വിജയിക്കുന്നു. അഭിനേതാക്കളെല്ലാം തന്നെ ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെക്കുന്നത്. ചിലയിടങ്ങളിൽ പരിചയക്കുറവും അമച്വർ സ്വഭാവവും മാറ്റി നിർത്തിയാൽ കാര്യമായ പോരായ്മകൾ ചിത്രത്തിലില്ല എന്നുതന്നെ പറയാം. പരിചയസമ്പന്നരായ ഒരുകൂട്ടം സാങ്കേതികപ്രവർത്തകരാണ് ചിത്രത്തിന്റെ അണിയറയിലും പ്രവർത്തിക്കുന്നത്. മനോജ് പിള്ളയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീകർപ്രസാദ് ചിത്രസംയോജനവും ഗുൽരാജ് സിങ് സംഗീതവും നിർവഹിക്കുന്നു. ഇവരുടെ അനുഭവസമ്പത്ത് സാങ്കേതികമായി ചിത്രത്തെ ഒരുപാട് പിന്തുണയ്ക്കുന്നുണ്ട്. ഏപ്രിൽ 24-ന് തിയേറ്ററിലെത്താനൊരുങ്ങുന്ന ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ഡ്രീം ബിഗ് ഫിലിംസ് ആണ്. ശങ്കർ രാമകൃഷ്ണൻ ഉൾപ്പെടെയുള്ളവരാണ് ഡബ്ബിങ് നിർവഹിച്ചിരിക്കുന്നത്. ഒട്ടേറെ തവണ, പല രീതിയിൽ പറഞ്ഞുപോയ കഥയാണെങ്കിലും ടൈം ട്രാവൽ എന്ന സങ്കേതത്തിന്റെ സഹായത്തോടെ നടത്തിയ ആഖ്യാനമാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. രണ്ടുകാലങ്ങളിൽ പറയുന്ന കഥയിൽ ഹാസ്യവും കൈയടക്കത്തോടെ തന്നെ അവതരിപ്പിക്കുന്നുണ്ട്. വളരേ ലളിതമായി, എന്നാൽ പറയാനുദ്ദേശിക്കുന്ന ആശയത്തിന്റെ ഗൗരവം ചോരാതെ തന്നെ ചിത്രം കഥ പറയുന്നു. കുട്ടികൾക്കൊപ്പം തിയേറ്ററിൽ കുടുംബമായി കണ്ടാസ്വദിക്കാൻ കഴിയുന്ന ചിത്രമായാണ് 'അച്ചപ്പാസ് ആൽബം' ഒരുക്കിയിരിക്കുന്നത്. Content Highlights: Explores complex human relationships through a time-travel narrative. Features a stellar cast including Mohan Agashe, Adinath Kothare, and Priyanka Nair. Directed by Deepti Pillay Sivan and produced by NFDC. Technically robust with cinematography by Manoj Pillai and editing by Sreekar Prasad. A family-oriented film perfect for all age groups Published: 22 Apr 2026, 12:42 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അച്ചപ്പാസ് ആൽബം: മനുഷ്യബന്ധങ്ങളുടെ അർഥങ്ങളിലേക്കൊരു ടൈം ട്രാവൽ
M
MathrubhumiSource Link
18 days ago