അച്ചൻകോവിൽ തൂവൽമല ട്രക്കിങ് പദ്ധതി മെല്ലെപ്പോക്കിൽ

അച്ചൻകോവിൽ തൂവൽമല ട്രക്കിങ് പദ്ധതി മെല്ലെപ്പോക്കിൽ

M
MathrubhumiSource Link
തെന്മല :ഏതൊരു പ്രകൃതിസ്നേഹിയും അടുത്തുകാണാൻ ആഗ്രഹിക്കുന്ന പച്ചപ്പുനിറഞ്ഞ മലനിരകളും പുൽമേടുകളും അച്ചൻകോവിലിലുണ്ട്. അതിലൊന്നാണ്‌ അച്ചൻകോവിൽ റെയ്‌ഞ്ചിനു കീഴിലുള്ള തൂവൽമല. അവിടെ എത്തിയാൽ ഒരുഭാഗത്ത് തമിഴ്നാടിൻെറയും മറുവശത്ത് പശ്ചിമഘട്ട മലനിരകളുടെയും കൺകുളിർപ്പിക്കുന്ന കാഴ്ചകൾ കാണാം. To advertise here, മലമുകളിലെ കാറ്റിലിളകുന്ന പുൽമേട് തൂവൽമലയെന്ന പേരിനെ അന്വർത്ഥമാക്കുന്നു. നോെക്കത്താ ദൂരത്തെ പച്ചപ്പും മൂന്നടിയോളം ഉയരത്തിൽ വളർന്നുനിൽക്കുന്ന പുൽത്തകിടിയുമാണ് തൂവൽമലയുടെ പ്രത്യേകത. ഇവിടേക്ക് ട്രക്കിങ് ആരംഭിക്കണമെന്ന് വർഷങ്ങളായി ആവശ്യമുണ്ടെങ്കിലും പദ്ധതിയിപ്പോഴും ഫയലിൽ ഉറങ്ങുകയാണ്. ചെങ്കോട്ട-അച്ചൻകോവിൽ പാതയിൽ കോട്ടവാസൽ വനംവകുപ്പ് ചെക്ക്പോസ്റ്റിനു മുകൾഭാഗത്താണ് കേരളത്തിന്റെയും തമിഴ്നാടിന്റെയും ദൂരക്കാഴ്ചകൾ ഒരുപോലെ ആസ്വദിക്കാവുന്ന പുൽമേടുള്ളത്. കേരളത്തിലെ വനമേഖലകളിൽ അപൂർവമായിമാത്രം കണ്ടുവരുന്ന പുൽത്തകിടി ആസ്വദിക്കാൻ പദ്ധതി വേണമെന്നാണ് ആവശ്യം. 2023-ൽ തൂവൽമലവഴി പോയ വിദ്യാർഥിസംഘം കാട്ടിനുള്ളിൽ കുടുങ്ങിയും പ്രദേശം വാർത്തകളിൽ നിറഞ്ഞു. മലയുടെ ഒരുഭാഗത്തെ വെള്ളച്ചാട്ടമുൾപ്പെടെ കണ്ടുമടങ്ങുന്നതിനിടെ കാട്ടാനയെ കാണുകയും സംഘത്തിനു വഴിതെറ്റുകയും ചെയ്തിരുന്നു. ഇതിനിടെയുണ്ടായ ശക്തമായ മഴയും മൂടൽമഞ്ഞും സംഘത്തെ കുഴക്കി. വനപാലകർ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനൊടുവിലാണ്‌ ഇവരെ കണ്ടെത്തി തിരിച്ചെത്തിച്ചത്‌. പ്രഖ്യാപിച്ചിട്ട്‌പത്തുമാസം :വനംവകുപ്പിൻെറ നേതൃത്വത്തിൽ കഴിഞ്ഞവർഷം ജൂലായിൽ ട്രക്കിങ് തുടങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രാരംഭനടപടികൾ കഴിഞ്ഞതോടെ മെല്ലെപ്പോക്കായി. അടുത്തവർഷത്തോടെ പദ്ധതി നടപ്പാക്കുമെന്നാണ് വനംവകുപ്പ് അധികൃതർ പറയുന്നത്. പ്രകൃതിഭംഗിക്കൊപ്പം സാഹസികതയും നിറഞ്ഞ പ്രദേശത്തെ ട്രക്കിങ്ങിന്‌ ആദിവാസിവിഭാഗത്തിലുള്ള താത്‌കാലിക ജീവനക്കാരെ നിയോഗിക്കാനാണ്‌ വനം വകുപ്പ് ഉദ്ദേശിക്കുന്നത്. ഇവർക്ക് തേക്കടിയിൽ പരിശീലനം നൽകുന്നതിനുള്ള കാലതാമസമാണുള്ളത്. ഇത് എത്രയുംവേഗം പൂർത്തിയാക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. Published: 03 Apr 2026, 02:18 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അച്ചൻകോവിൽ തൂവൽമല ട്രക്കിങ് പദ്ധതി മെല്ലെപ്പോക്കിൽ — Mathru… | Boolokam