കലവൂർ (ആലപ്പുഴ): തന്റെ അച്ഛനെ പറയാനുള്ള സാംസ്കാരിക ദാരിദ്ര്യം സി.പി.എമ്മിന് അല്ലാതെ ഇവിടെ മറ്റാർക്കും ഇല്ലെന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ്.സ്വതന്ത്രൻ ജി.സുധാകരൻ. അച്ഛൻ ഉള്ളവർക്കേ അച്ഛന്റെ ഗുണം അറിയൂ.-യു.ഡി.എഫ്. ആലപ്പുഴ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വലിയ കലവൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, നിങ്ങൾ അത് തന്നില്ലേ ഇത് തന്നില്ലേ എന്നാണ് ചോദിക്കുന്നത്. തരുന്നത് ആരുടെയും തറവാട്ട് സ്വത്ത് ഭാഗംവച്ചല്ല. ആലപ്പുഴയിൽ പാർട്ടി നശിച്ചാൽ കേരളത്തിൽ സി.പി.എമ്മിന്റെ നടുവൊടിഞ്ഞു എന്നാണ്. അടിസ്ഥാനവർഗം ഏറ്റവും കൂടുതലുള്ളത് ആലപ്പുഴയിലാണ്. അതുകൊണ്ടാണ് മുകളിലുള്ളവർ എന്ത് വൃത്തികേട് കാണിച്ചാലും ഇവിടെ വോട്ട് കിട്ടുന്നത്. ജില്ലാ സെക്രട്ടറി ആർ. നാസർ മുസ്ലീമാണെന്നാണ് ആളുകൾ കരുതുന്നത്. അയാൾ ഒന്നാന്തരം ഈഴവകുടുംബത്തിലെ അംഗമാണ്. സമൂഹത്തിൽ ഏറ്റവും മേന്മയേറിയവരെയാണ് സ്ഥാനാർത്ഥിയാക്കേണ്ടത്. ഇവിടെ ബുദ്ധിപരമായി പ്രവർത്തിച്ചിരിക്കുന്നത് യു.ഡി.എഫ്. ആണ്. റിയൽ എസ്റ്റേറ്റ് ബിസിനസ്സ്, കള്ളുഷാപ്പ് കോൺട്രാക്ടർ എന്നിവരാണ് ഇപ്പോൾ കമ്മ്യുണിസ്റ്റ് പാർട്ടിയിലുള്ളത്, അദ്ദേഹം പറഞ്ഞു. അഡ്വ. ആർ. ഉണ്ണിക്കൃഷ്ണൻ, എ.ഐ.സി.സി. സെക്രട്ടറി ഡാനിഷ് എബ്രാർ, ഏ.ഏ. ഷുക്കൂർ, പി. തമ്പി, എം. രവീന്ദ്രദാസ്, കളത്തിൽ വിജയൻ, കെ.വി മേഘനാദൻ, ബി. ബൈജു, ചന്ദ്രബോസ്, ബാബുജോർജ്, തോമസ്ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. Content Highlights: G. Sudhakaran criticizes CPM leadership's approach to personal attacks., Claims UDF's strategic advantage in Alappuzha candidate selection., Highlights the shift in CPM membership profile from the working class to business interests., Discusses the political landscape of Alappuzha constituency. Published: 27 Mar 2026, 07:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അച്ഛനുള്ളവർക്കേ അച്ഛന്റെ വിലയറിയൂ, ആലപ്പുഴയിൽ CPM നശിച്ചാൽ കേരളത്തിൽ പാർട്ടിയുടെ നടുവൊടിഞ്ഞു-സുധാകരൻ
M
MathrubhumiSource Link
about 1 month ago