അച്ഛന്റെ ചുവടുകൾ പിൻതുടർന്ന മകന് ഫോക്‌ലോർ പുരസ്കാരം

അച്ഛന്റെ ചുവടുകൾ പിൻതുടർന്ന മകന് ഫോക്‌ലോർ പുരസ്കാരം

M
MathrubhumiSource Link
ഇലന്തൂർ : പടയണിയിൽ അച്ഛന്റെ ചുവടുകൾ പിൻതുടർന്ന ഇലന്തൂർ ആശാരിപ്പറമ്പിൽ വീട്ടിൽ എ.എസ്. സുധീഷ്‍കുമാറിന് 2024-ലെ മികച്ച പടയണി കലാകാരനുള്ള ഫോക്‌ലോർ ആക്കാദമി അവാർഡ്. അച്ഛൻ എ.കെ. ശശിധരൻ ആചാരിക്ക്‌ മുന്നിൽ പത്താം വയസ്സിൽ പടയണി പഠിക്കാൻ തുടങ്ങിയ സുധീഷ് പിന്നീട് ചിങ്ങശെരി രാഘവൻ ആശാൻ, പാറേടത്ത്‌ കൃഷ്ണപിള്ള ആശാൻ എന്നിവരുടെ കീഴിൽ കൂടുതൽ അറിവ് നേടി. To advertise here, അച്ഛനും ഗുരുക്കന്മാർക്കുമൊപ്പം സഹായിയായി പോകുകയായിരുന്നു ആദ്യം. ബാലപാഠങ്ങൾ പഠിച്ചശേഷം അരങ്ങിലേക്ക്. കേരളത്തിലെ മിക്ക ജില്ലകളിലും െബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും പടയണി അവതരിപ്പിച്ചിട്ടുണ്ട്. ഇലന്തൂരിലെ ശ്രീദേവി പടയണിസംഘത്തിലെ അധ്യാപകനായ സുധീഷിന്റെ കീഴിൽ ഒട്ടേറെ കുട്ടികൾ പടയണി പഠിക്കുന്നുണ്ട്. കാലൻകോലം, ശിവകോലം, സുന്ദരയക്ഷി എന്നിവയാണ് പ്രധാനമായും കളത്തിൽ അവതരിപ്പിക്കുന്നത്.താവടി, പുലവൃത്തം എന്നിവയിലും അറിവുണ്ട്. തനിക്ക് കിട്ടിയ ഫോക് ലോർ അക്കാദമി പുരസ്‌കാരം പടയണിയുടെ ആദ്യക്ഷരങ്ങൾ പഠിപ്പിച്ച ശശിധരൻ ആചാരിക്ക് സമർപ്പിക്കുന്നുവെന്ന് സുധീഷ്‍കുമാർ പറഞ്ഞു. Published: 23 Mar 2026, 01:04 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അച്ഛന്റെ ചുവടുകൾ പിൻതുടർന്ന മകന് ഫോക്‌ലോർ പുരസ്കാരം — Mathr… | Boolokam