തിരുവനന്തപുരം: തന്റെ അച്ഛനായ ഗോവിന്ദ വാര്യരുടെ സൈനിക സേവനത്തെയും ഔദ്യോഗിക ജീവിതത്തെയുംകുറിച്ച് രാഷ്ട്രീയ എതിരാളികൾ നടത്തുന്ന പരിഹാസ പ്രചാരണങ്ങൾക്ക് മറുപടിയുമായി സന്ദീപ് ജി. വാര്യർ. അച്ഛൻ ഇന്ത്യൻ സൈന്യത്തിന്റെ സിഗ്നൽ കോറിലിരുന്ന് 1962, 1965, 1971 എന്നീ മൂന്ന് പ്രധാന യുദ്ധങ്ങളിൽ രാജ്യത്തിനായി പോരാടിയ വ്യക്തിയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ബംഗ്ലാദേശ് വിമോചന സമയത്ത് അദ്ദേഹം നേരിട്ട് ധാക്കയിൽ ഉണ്ടായിരുന്നുവെന്നും അദ്ദേഹത്തിന് ലഭിച്ച വാർ മെഡലുകളും സർട്ടിഫിക്കറ്റുകളും തങ്ങൾ ഇന്നും അഭിമാനത്തോടെ വീട്ടിൽ സൂക്ഷിക്കുന്നുണ്ടെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. To advertise here, പതിനഞ്ച് വർഷത്തെ സൈനികസേവനത്തിന് ശേഷം ഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ രണ്ട് വർഷത്തോളം അദ്ദേഹം ജോലിചെയ്തിരുന്നു. തുടർന്ന് ദക്ഷിണ റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററായി ജോലി ലഭിച്ച അദ്ദേഹം തന്റെ സർവീസ് കാലയളവിൽ ഒരൊറ്റ അപകടം പോലും വരുത്താതെ സേവനം അനുഷ്ഠിച്ചതിന് റെയിൽവേയുടെ പ്രത്യേക അംഗീകാരത്തിന് അർഹനായിരുന്നു. പാർട്ടിയുടെ ശുപാർശ കത്തുമായി പിൻവാതിൽ നിയമനം നേടി ശീലമുള്ളവർക്ക് മെറിറ്റിൽ ജോലി ലഭിക്കുന്നത് അത്ഭുതമായിരിക്കാം എന്ന് സന്ദീപ് എതിരാളികളെ പരിഹസിച്ചു. തന്റെ അച്ഛന്റെ കരിയറിലെ നേട്ടങ്ങൾ പൂർണമായും അദ്ദേഹത്തിന്റെ കഴിവിന്റെ അടിസ്ഥാനത്തിൽ ലഭിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃക്കരിപ്പൂർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്ന പശ്ചാത്തലത്തിൽ രാഷ്ട്രീയ ലാഭത്തിനായി വ്യക്തിഹത്യയും നുണപ്രചാരണങ്ങളും നടത്തുന്നത് ചിലരുടെ ശീലമായി മാറിയിരിക്കുകയാണെന്ന് സന്ദീപ് ആരോപിച്ചു. സന്ദീപ് വാര്യർ തന്റെ പിതാവ് സൈന്യത്തിൽ സേവനമനുഷ്ഠിച്ച വിവരം പല വേദികളിലും മുമ്പ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം പയ്യന്നൂരിൽ പങ്കെടുത്ത പരിപാടിയിൽ പിതാവ് പയ്യന്നൂരിൽ സ്റ്റേഷൻ മാസ്റ്ററായി സേവനമനുഷ്ഠിച്ചത് ഓർത്തെടുത്തിരുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിൽ എതിരാളികൾ ട്രോളായി പ്രചരിപ്പിച്ചതോടെയാണ് മറുപടിയുമായി സന്ദീപ് രംഗത്തെത്തിയത്. Content Highlights: Sandeep Varier hits back at political critics mocking his father's distinguished military and railway service. Published: 21 Mar 2026, 03:14 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അച്ഛൻ 3 യുദ്ധങ്ങളിൽ പങ്കെടുത്ത പോരാളി, റെയിൽവേയിൽ മികച്ച സേവനം: പരിഹസിച്ചവർക്ക് സന്ദീപിന്‍റെ മറുപടി
M
MathrubhumiSource Link
about 2 months ago