അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടക്കേസ്; മഹാരാഷ്ട്രയിലേക്ക് മാറ്റി

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടക്കേസ്; മഹാരാഷ്ട്രയിലേക്ക് മാറ്റി

M
MathrubhumiSource Link
മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷൻ നടപടിയെടുത്തില്ലെന്ന് ആരോപണം To advertise here, മുംബൈ : അജിത്‌ പവാറിന്റെയും മറ്റ് നാല് പേരുടെയും മരണത്തിനിടയാക്കിയ ബാരാമതി വിമാനാപകടം സംബന്ധിച്ച് ബെംഗളൂരുവിൽ രോഹിത് പവാർ രജിസ്റ്റർചെയ്ത എഫ്.ഐ.ആർ. കർണാടക ഡി.ജി.പി. മഹാരാഷ്ട്ര പോലീസിന് കൈമാറി. മുംബൈയിലും ബാരാമതിയിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ കഴിയാത്തതിനെത്തുടർന്നാണ് രോഹിത് പവാർ ഇത്തരമൊരു നീക്കം നടത്തിയത്. അപകടത്തിനുപിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചാണ് ശരദ്പവാർ പക്ഷം എൻ.സി.പി. നേതാവ് രോഹിത് പവാർ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. മഹാരാഷ്ട്രയിലെ വിവിധ പോലീസ് സ്റ്റേഷനുകളെ സമീപിച്ചെങ്കിലും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ കഴിഞ്ഞില്ലെന്ന് അജിത് പവാറിന്റെ അനന്തരവൻകൂടിയായ രോഹിത് പവാർ പറഞ്ഞു. മുംബൈയിലെ മറൈൻ ഡ്രൈവ് പോലീസ് സ്റ്റേഷനും ബാരാമതി പോലീസും തന്റെ പരാതിയിൽ നടപടിയെടുത്തില്ലെന്നും അതുകൊണ്ടാണ് ബെംഗളൂരുവിലെ ഹൈഗ്രൗണ്ട്‌സ് പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 28-ലേത് വെറുമൊരു അപകടമല്ലെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കൂടുതലന്വേഷണം വേണമെന്നും രോഹിത് പവാർ പറഞ്ഞു. അജിത്പവാറിന്റെ മരണശേഷം എൻ.സി.പി. നേതൃത്വം പിടിച്ചെടുക്കാൻ പ്രഫുൽ പട്ടേൽ ശ്രമിച്ചു -രോഹിത് പവാർ മുംബൈ : മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. അഖിലേന്ത്യാ അധ്യക്ഷനുമായിരുന്ന അജിത് പവാറിന്റെ മരണത്തിനു പിന്നാലെ പാർട്ടി വർക്കിങ് പ്രസിഡന്റ് പ്രഫുൽ പട്ടേൽ പാർട്ടിനേതൃത്വം പിടിച്ചെടുക്കാൻ ശ്രമം നടത്തിയതായി വെളിപ്പെടുത്തൽ. ശരദ് പവാർ പക്ഷത്തുള്ള യുവനേതാവ് രോഹിത് പവാറാണ് വാർത്താ സമ്മേളനത്തിൽ വെളിപ്പെടുത്തൽ നടത്തിയത്. ഇതിനുവേണ്ടി, പാർട്ടി ഭരണഘടനയിൽ മാറ്റങ്ങൾ വരുത്തി എന്നവകാശപ്പെട്ട് എൻ.സി.പി. നേതാക്കളായ പ്രഫുൽ പട്ടേലും സുനിൽ തട്കരെയും തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയതായി രോഹിത് പവാർ പറഞ്ഞു. അജിത് പവാറിന്റെ മരണശേഷം എൻ.സി.പി. അധ്യക്ഷയായി ചുമതലയേറ്റെടുത്ത അദ്ദേഹത്തിന്റെ ഭാര്യ സുനേത്രാ പവാർ ഈ കത്ത് അവഗണിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തെഴുതിയതായും രോഹിത് പവാർ പറഞ്ഞു. അജിത് പവാർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച് 18 ദിവസത്തിനുള്ളിലാണ് പ്രഫുൽ പട്ടേൽ, സുനിൽ തട്‌കരെ, ബ്രിജ്മോഹൻ ശ്രീവാസ്തവ എന്നിവർ ഫെബ്രുവരി 16-ന് കമ്മിഷന് കത്തെഴുതിയത്. പാർട്ടി ഭരണഘടന ഭേദഗതി ചെയ്തിട്ടുണ്ടെന്നും എല്ലാ അധികാരങ്ങളും വർക്കിങ് പ്രസിഡന്റിൽ നിക്ഷിപ്തമാണെന്നുമായിരുന്നു കത്തിലെ പരാമർശം. സുനേത്രാ പവാറിനെയോ അവരുടെ മൂത്തമകൻ പാർഥ്‌ പവാറിനെയോ ഇവർ വിശ്വാസത്തിലെടുത്തില്ല. ദേശീയ അധ്യക്ഷയായതിനുശേഷം സുനേത്രാ പവാർ ഇക്കാര്യം അറിഞ്ഞതായും താൻ ചുമതലയേൽക്കുന്ന കാലയളവിൽ പാർട്ടിതലത്തിൽ ഏതെങ്കിലും കത്തിടപാടുകൾ നടന്നിട്ടുണ്ടെങ്കിൽ പരിഗണിക്കരുതെന്ന് അഭ്യർഥിച്ച് കമ്മിഷന് കത്തെഴുതിയതായും രോഹിത് പവാർ പറഞ്ഞു. പ്രഫുൽപട്ടേൽ എൻ.സി.പി. പ്രസിഡന്റായിയെന്ന് ആദ്യം പറയുകയും പിന്നീട് അത് തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുകയും ചെയ്ത കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെ പ്രസ്താവന സംശയാസ്പദമാണ്. എൻ.സി.പി.യുടെ നിയന്ത്രണം പിടിച്ചെടുക്കാൻ ചില നേതാക്കൾ മുൻകൂട്ടി ആസൂത്രണംചെയ്ത പദ്ധതി നടന്നിട്ടുണ്ട്. അജിത് പവാറിന്റെ ഇളയമകൻ ജയ് പവാറിന്റെ പത്രസമ്മേളനം തടസ്സപ്പെടുത്താൻ പട്ടേലും തട്‌കരെയും ചില ബി.ജെ.പി. നേതാക്കളും ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. മരണത്തിന് മുൻപ് അജിത് പവാറിന്റെ വീടിനുപുറത്ത് ദുർമന്ത്രവാദം നടത്താൻ ശ്രമങ്ങൾ നടന്നതായും അദ്ദേഹം ആരോപിച്ചു. ജനുവരി 28-ലെ സംഭവം യഥാർഥത്തിൽ അപകടമായിരുന്നോയെന്ന സംശയം ഉയരുന്നുണ്ടെന്നും രോഹിത് പവാർ പറഞ്ഞു.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടക്കേസ്; മഹാരാഷ്ട… | Boolokam