അഞ്ചിന ഗ്യാരണ്ടിക്കൊപ്പം ജോബ് വാച് ടവർ, ഇന്ദിര കാന്റീൻ, 5 ലക്ഷം പേർക്ക് വീട്-UDF പ്രകടന പത്രിക

അഞ്ചിന ഗ്യാരണ്ടിക്കൊപ്പം ജോബ് വാച് ടവർ, ഇന്ദിര കാന്റീൻ, 5 ലക്ഷം പേർക്ക് വീട്-UDF പ്രകടന പത്രിക

M
MathrubhumiSource Link
കൊച്ചി: നിയമസഭ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് നൽകിയാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്. നേരത്തേ രാഹുൽ ഗാന്ധി പ്രഖ്യാപിച്ച അഞ്ചിന ഗ്യാരണ്ടികൾക്കൊപ്പം ഒട്ടനേകം വാഗ്ദാനങ്ങൾ ഉൾപ്പെടുത്തിയാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. To advertise here, സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യയാത്ര, കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം ആയിരം രൂപയുടെ ധനസഹായം, യുവാക്കൾക്ക് സംരംഭങ്ങൾ ആരംഭിക്കാൻ അഞ്ചുലക്ഷം രൂപവരെ പലിശരഹിത വായ്പ, ക്ഷേമ പെൻഷൻ 3000 രൂപ, എല്ലാ കുടുംബങ്ങൾക്കും ഉമ്മൻചാണ്ടിയുടെ പേരിൽ 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ഇൻഷുറൻസ് പദ്ധതി, മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് തുടങ്ങിയവയാണ് യുഡിഎഫ് പ്രകടന പത്രികയിലെ ആറിന ഇന്ദിര ഗ്യാരണ്ടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ ജോലി ഉറപ്പാക്കാൻ ജോബ് വാച്ച് ടവർ, വയനാട്ടിൽ ട്രൈബൽ സർവകലാശാല, കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ മെട്രോ/ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പാക്കുമെന്നും യുഡിഎഫ് വാഗ്ദാനംചെയ്യുന്നു. യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ- ഇന്ദിരാ ഗ്യാരണ്ടി: സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർദ്ധിപ്പിക്കും എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ 'ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്' യുവജനങ്ങൾക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ .മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് ആരോഗ്യ മേഖല: കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം തുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കും .ബി.പി.എൽ കുടുംബങ്ങളിലെ രോഗികൾക്ക് ഡയാലിസിസ് സൗജന്യമാക്കും .സ്ത്രീകൾക്കും കുട്ടികൾക്കുമായി 'ഷീ ഹോസ്പിറ്റലുകൾ' (She Hospital) ആരംഭിക്കും .ജിപ്മെർ (JIPMER) മാതൃകയിൽ ബില്ലില്ലാത്ത (No-bill) ആശുപത്രികൾ സ്ഥാപിക്കും .ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ബെഡ് അവരുടെ അവകാശമാക്കും കൃഷിയും മത്സ്യബന്ധനവും: പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും .റബ്ബറിന് 300 രൂപ തറവില ഉറപ്പാക്കുകയും സിയാൽ (CIAL) മാതൃകയിൽ റബ്ബർ കമ്പനി ആരംഭിക്കൂകയും ചെയ്യും .നെല്ലിന് 35 രൂപ സംഭരണ വിലയും നാളികേരത്തിന് ഉയർന്ന തറവിലയും നൽകും .മത്സ്യത്തൊഴിലാളികൾക്കും കെ.എസ്.ആർ.ടി.സി, ഓട്ടോ, ടാക്‌സി ഉടമകൾക്കും ഇന്ധന സബ്സിഡി നൽകും .തീരദേശ നിവാസികൾക്ക് പട്ടയം ലഭ്യമാക്കും വിദ്യാഭ്യാസവും തൊഴിലും: വയനാട്ടിൽ ആധുനിക സൗകര്യങ്ങളുള്ള 'ട്രൈബൽ യൂണിവേഴ്‌സിറ്റി' സ്ഥാപിക്കും .ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ 'സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ്സ് ആപ്പ്' കൊണ്ടുവരുകയും 'സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആക്ട്' നടപ്പിലാക്കുകയും ചെയ്യും .വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം അവസാനിപ്പിക്കാൻ 'രോഹിത് വെമുല നിയമം' നടപ്പിലാക്കും .അന്താരാഷ്ട്ര തൊഴിൽ വിപണിയിലെ മാറ്റങ്ങൾ പഠിക്കാൻ 'ജോബ് വാച്ച് ടവർ' രൂപീകരിക്കും .10,000 പുതിയ എം.എസ്.എം.ഇ (MSME) സംരംഭങ്ങൾ തുടങ്ങാൻ സഹായം നൽകും ക്ഷേമ പദ്ധതികൾ: വിശപ്പില്ലാത്ത കേരളത്തിനായി ഇന്ദിര കാന്റീനുകൾ ആരംഭിക്കും .അഞ്ചു വർഷത്തിനുള്ളിൽ 5 ലക്ഷം പേർക്ക് വീട് നൽകും .ഭിന്നശേഷിക്കാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനിൽ 25% കൂടുതൽ തുക നൽകും .ആശാ വർക്കർമാരുടെ വേതനം കുറഞ്ഞത് 700 രൂപയാക്കി വർദ്ധിപ്പിക്കും .പാവപ്പെട്ടവരുടെ വിവാഹങ്ങൾ കുറഞ്ഞ ചിലവിൽ നടത്തുന്നതിന് 'സ്‌നേഹ സുമംഗലി' കല്യാണ മണ്ഡപങ്ങൾ നിർമ്മിക്കും ഭരണവും വികസനവും: അഴിമതി തടയാൻ സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ രൂപീകരിക്കും .മതസൗഹാർദ്ദം ഉറപ്പാക്കാൻ 'മിനിസ്ട്രി ഓഫ് ടോളറൻസും' (Ministry of Tolerance) സമാധാനത്തിനായി 'പീസ് ആൻഡ് ഹാർമണി' വകുപ്പും സ്ഥാപിക്കും .കേരളത്തിന്റെ തീരദേശവും നദികളും ബന്ധിപ്പിച്ച് 'മിഷൻ സമുദ്ര' പദ്ധതി നടപ്പിലാക്കും .തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ/ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും .ലഹരിമുക്ത കേരളത്തിനായി 'ബ്രേക്ക് ദ ഡ്രഗ് ചെയിൻ' (Break The Drug Chain) പദ്ധതി ആരംഭിക്കും Content Highlights: Introduction of the 6-point Indira Guarantee for women, students, and seniors., Commitment to healthcare reforms including Oommen Chandy health insurance., Economic support for youth via interest-free loans and MSME promotion., Agricultural and fisheries sector revitalization with price guarantees., Infrastructure development including Metro projects and Tribal University. Published: 02 Apr 2026, 11:03 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

അഞ്ചിന ഗ്യാരണ്ടിക്കൊപ്പം ജോബ് വാച് ടവർ, ഇന്ദിര കാന്റീൻ, 5 ല… | Boolokam