ടെഹ്റാൻ: യുഎസുമായി സന്ധി സംഭാഷണത്തിന് ഇറാൻ പരമോന്നത നേതാവ് മുജ്താബ ഖാംനയി സമ്മതിച്ചതായി റിപ്പോർട്ട്. യുഎസുമായി ചർച്ചയ്ക്ക് തയ്യാറാണെന്നും ഒരു കരാറിലെത്തിച്ചേരാൻ ഇറാൻ പരമോന്നത നേതാവ് സമ്മതിച്ചെന്നും ഇസ്രായേൽ മാധ്യമങ്ങളെ ഉദ്ധരിച്ച് അൽ അറേബ്യ റിപ്പോർട്ട് ചെയ്യുന്നു. To advertise here, ഇറാനും യുഎസും തമ്മിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചർച്ച നടക്കുന്നുണ്ടെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇറാൻ കരാറിലെത്താൻ തയ്യാറായെന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അമേരിക്കയും ഇറാനും പ്രധാന വിഷയങ്ങളിൽ ധാരണയിലെത്തിയെന്നും തന്റെ മരുമകൻ ജാരദ് കഷ്നറും ഉപദേഷ്ടാവ് സ്റ്റീവ് വിറ്റ്കോഫും ഇറാൻ പ്രതിനിധികളുമായുള്ള ചർച്ചയുടെ ഭാഗമായെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 48 മണിക്കൂറിനുള്ളിൽ ഹോർമൂസ് തുറക്കണമെന്നും ഇല്ലെങ്കിൽ ഇറാന്റെ ഊർജനിലയങ്ങൾ ആക്രമിക്കുമെന്നും ട്രംപ് നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ, ശത്രുക്കൾക്ക് ഹോർമൂസ് വിട്ടുനൽകില്ലെന്ന നിലപാടിൽ ഇറാൻ ഉറച്ചു നിന്നു. ഇതിന് പിന്നാലെ പറഞ്ഞ വാക്കിൽ ട്രംപ് മാറ്റംവരുത്തി. സംഘർഷത്തിന് സമ്പൂർണ പരിഹാരമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ഇറാനുമായി നടത്തിയ ദ്വിദിന ചർച്ചയിൽ ക്രിയാത്മകമായ പുരോഗതിയുണ്ടായെന്നും ഹോർമൂസ് കടലിടുക്ക് തുറക്കാൻ ഇറാന് അഞ്ചുദിവസത്തെ സമയംകൂടി അനുവദിക്കുന്നുവെന്നും ട്രംപ് പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾക്ക് ശേഷം ഹോർമൂസ് കടലിടുക്ക് പൂർണമായും ലോകത്തിന് തുറന്നുകൊടുക്കുമെന്നും ഹോർമുസ് കടലിടുക്ക് താനും ആയത്തുള്ളയും ചേർന്ന് നിയന്ത്രിക്കുമെന്നും ട്രംപ് നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, യുദ്ധം അവസാനിച്ചാലും ഹോർമൂസ് കടലിടുക്കിലെ സ്ഥിതി യുദ്ധത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്നാണ് ഇറാൻ നേതൃത്വം മുന്നറിയിപ്പ് നൽകുന്നത്. Content Highlights: Iran's Supreme Leader Mojtaba Khamenei signals willingness for US negotiations., Ongoing diplomatic efforts involve Trump's envoys and Iranian representatives., Tensions remain over the control and opening of the Hormuz Strait., Trump extended the deadline for Iran to open the Hormuz Strait by five days. Published: 24 Mar 2026, 02:23 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

അഞ്ചുദിവസത്തെ കാലാവധി; ഇറാൻ അയയുന്നു? മുജ്താബ ഖാംനയി US-മായി ചർച്ചയ്ക്ക് സമ്മതിച്ചെന്ന് റിപ്പോർട്ട്
M
MathrubhumiSource Link
about 2 months ago